പ്രീമിയർ ലീഗ് പട്ടികയിൽ മുന്നേറാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി സ്ട്രൈക്കർ ബെഞ്ചമിൻ ഷെസ്കോയ്ക്ക് ഒരു മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും. ടോട്ടൻഹാം ഹോട്ട്സ്പറുമായുള്ള മത്സരത്തിനിടെ ആണ് 22-കാരനായ സ്ലൊവേനിയൻ താരത്തിന് കാൽമുട്ടിന് പരിക്കേറ്റത്.

കഴിഞ്ഞ വേനൽക്കാലത്ത് ആർബി ലൈപ്സിഗിൽ നിന്ന് ഉയർന്ന തുകയ്ക്ക് എത്തിയതിനുശേഷം, ഈ സീസണിൽ 11 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ സെസ്കോയുടെ പ്രകടനം പ്രതീക്ഷ നൽകുന്നതായിരുന്നു. സിർക്സിയുടെ അഭാവത്തിൽ യുണൈറ്റഡ് ജോഷ്വ സിർക്സിയെ സ്ട്രൈക്കർ ആയി ആശ്രയിക്കേണ്ടി വരും. അല്ലെങ്കിൽ ബ്രൂണോ ഫെർണാണ്ടസിനെ മുന്നോട്ട് കളിപ്പിക്കുകയോ ചെയ്തേക്കാം.
നവംബർ 24-ന് ഓൾഡ് ട്രാഫോർഡിൽ എവർട്ടണെതിരെ ആണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.














