എഎഫ്‌സി വനിതാ ചാമ്പ്യൻസ് ലീഗ് 2025/26 സീസണിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിക്ക് മികച്ച തുടക്കം. വുഹാനിൽ നടന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഇറാനിലെ ബാം ഖാത്തൂൺ എഫ്‌സിയെ 3-1 നാണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്. നാലാം മിനിറ്റിൽ ശിൽക്കി ഹേമാം നേടിയ ആദ്യ ഗോൾ ഇന്ത്യൻ ടീമിന് അനുകൂലമായ അന്തരീക്ഷം ഒരുക്കി.

തുടർന്ന് ഫാസില ഇക്വാപുട്ട്, റെസ്റ്റി നാൻസിരി എന്നിവരും ഗോളുകൾ നേടി വിജയം ഉറപ്പിച്ചു. നിലവിലെ ചാമ്പ്യൻമാരായ വുഹാൻ ജിയാങ്‌ദക്കെതിരായ അടുത്ത കടുപ്പമേറിയ മത്സരത്തിന് മുന്നോടിയായി ഈസ്റ്റ് ബംഗാളിന് ഈ വിജയം ആത്മവിശ്വാസം നൽകുന്നു.
ആദ്യ പകുതിക്ക് മുൻപ് ബാം ഖാത്തൂൺ ഒരു പെനാൽറ്റിയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും, രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ സമ്മർദ്ദം അതിജീവിച്ചു. 87-ാം മിനിറ്റിൽ നാൻസിരിയുടെ ലോങ് റേഞ്ച് ഗോളിലൂടെ ഈസ്റ്റ് ബംഗാൾ വിജയം ഉറപ്പിച്ചു.














