ഗ്രൂപ്പ് ഡിയിലെ ജീവൻമരണ പോരാട്ടം ജയിച്ചു ലോകകപ്പ് പ്ലെ ഓഫ് യോഗ്യത നേടി ഉക്രൈൻ. 7 പോയിന്റ് വീതം ഉണ്ടായിരുന്ന ഉക്രൈൻ, ഐസ്ലാന്റ് പോരാട്ടം പ്ലെ ഓഫ് സ്പോട്ടിനുള്ള ഇരു ടീമുകളുടെയും ജീവൻമരണ പോരാട്ടം തന്നെ ആയിരുന്നു. ഐസ്ലാന്റിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഉക്രൈൻ മറികടന്നത്. ഇരു ടീമുകളും പൊരുതി കളിച്ച മത്സരത്തിൽ നേരിയ മുൻതൂക്കം ഉക്രൈനു ആയിരുന്നു. ഗോൾ രഹിതമായിരുന്നു ആദ്യ പകുതി.

നിരന്തരം ഐസ്ലാന്റ് ഗോൾ കീപ്പറെ അവസാന നിമിഷങ്ങളിൽ ഉക്രൈൻ പരീക്ഷിച്ചെങ്കിലും ഐസ്ലാന്റ് ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. 83 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരം ഹെഡർ ഗോൾ ആക്കി മാറ്റിയ അലക്സാണ്ടർ സുബ്കോവ് ഉക്രൈനു നിർണായക മുൻതൂക്കം നൽകി. തുടർന്ന് സമനിലക്ക് ആയി ഐസ്ലാന്റ് നിരന്തരം മുന്നേറ്റം നടത്തി. ഇതിനിടയിൽ 93 മത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ലഭിച്ച അവസരം ഗോൾ ആക്കി മാറ്റിയ ഒലസ്കി ഉക്രൈൻ ജയം ഉറപ്പിക്കുക ആയിരുന്നു. താരത്തിന്റെ ഷോട്ട് ഐസ്ലാന്റ് പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി ഗോൾ ആവുക ആയിരുന്നു.














