ഇന്ത്യയുടെ മുൻനിര സ്‌ക്വാഷ് താരമായ അനഹത് സിംഗ്, ഷാങ്ഹായിൽ നടക്കുന്ന പി.എസ്.എ. ഗോൾഡ് ടൂർ ഇവന്റായ ചൈന ഓപ്പൺ 2025-ന്റെ പ്രീ-ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വനിതാ സിംഗിൾസ് റൗണ്ട് ഓഫ് 32-ൽ ഈജിപ്തിന്റെ മെന ഹമീദിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് (11-6, 11-8, 11-3) അനഹത് പരാജയപ്പെടുത്തിയത്.
കാനഡൻ വിമൻസ് ഓപ്പണിലെ സെമിഫൈനൽ പ്രകടനമടക്കം അടുത്തിടെയായി അന്താരാഷ്ട്ര സ്‌ക്വാഷ് വേദിയിൽ മികച്ച മുന്നേറ്റമാണ് അനഹത് കാഴ്ചവെക്കുന്നത്. വെറും 17 വയസ്സ് മാത്രമുള്ള അനഹത് പി.എസ്.എ. വേൾഡ് ടൂറിൽ അതിവേഗം ശ്രദ്ധ നേടുകയാണ്. ലോക റാങ്കിംഗിൽ 15-ാം സ്ഥാനത്തുള്ള ഈജിപ്ഷ്യൻ താരം സനാ ഇബ്രാഹിമിനെയാണ് അടുത്ത റൗണ്ടിൽ (റൗണ്ട് ഓഫ് 16) അനഹത് നേരിടുക.














