സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് (ആർ.ആർ.) വിടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ, ഐ.പി.എൽ. 2026-ൽ ആരാകും ടീമിനെ നയിക്കുക എന്ന ആകാംഷയിലാണ് ക്രിക്കറ്റ് ലോകം. യുവ പ്രതിഭകളായ ധ്രുവ് ജുറേൽ, യശസ്വി ജയ്‌സ്വാൾ എന്നിവരാണ് ഈ പ്രധാന സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രമുഖർ.

കളിക്കളത്തിലെ ശാന്തമായ പെരുമാറ്റം കാരണം ധ്രുവ് ജുറേലിനാണ് ക്യാപ്റ്റൻസി റേസിൽ നേരിയ മുൻതൂക്കം. വിക്കറ്റ് കീപ്പർ എന്നതും ജുറേലിന് ഒരു മേൽക്കൈ നൽകുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടുതൽ പരിജയം ഉള്ളത് കൊണ്ടാണ് യശസ്വി ജയ്‌സ്വാളിനെയും പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ താൽക്കാലികമായി ടീമിനെ നയിച്ച പരാഗിന് ക്യാപ്റ്റൻസി കിട്ടാൻ സാധ്യതയില്ല. പരാഗിന് കീഴിൽ രാജസ്ഥാന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.














