സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്‌സ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് മാതൃകയായിരിക്കുകയാണ്. കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മത്സരത്തില്‍ ടീമിന് ആരാധക കൂട്ടായ്മ ഗ്രൗണ്ടില്‍ ആവേശത്തിന്റെ അലകടല്‍ തീര്‍ത്തു. കണ്ണൂര്‍ വാരിയേഴ്‌സിന്റെ കൊടികളും ജേഴ്‌സികളും അണിഞ്ഞാണ് ആരാധകര്‍ എത്തിയത്. മത്സരത്തിന് ശേഷം എല്ലാവരും ആഘോഷങ്ങളുമായി സ്റ്റേഡിയം വിട്ടപ്പോള്‍ റെഡ് മറൈനേഴ്‌സ് സ്‌റ്റേഡിയത്തിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. സ്‌റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ ഫുട്‌ബോള്‍ പ്രേമികള്‍ അവശേഷിച്ച മാലിന്യം നീക്കിയ ശേഷമാണ് അവര്‍ സ്‌റ്റേഡിയം വിട്ടത്. ആരാധകര്‍ ഇരിപ്പിടത്തിന് സമീപം അവശേഷിപ്പിച്ച കുപ്പികള്‍ ആഹരങ്ങളുടെ അവശിഷ്ടവും ഉള്‍പ്പെടെയുള്ളവയാണ് അവര്‍ നീക്കം ചെയ്തത്.

തൃശൂര്‍ മാജിക് എഫ്‌സിക്കെതിരെയുള്ള ആദ്യ മത്സരത്തിലും സ്റ്റേഡിയത്തിലെ ഗാലറികള്‍ വൃത്തിയാക്കിയിരുന്നു. കുപ്പികളും പ്ലാസ്റ്റിക്കുമുള്‍പ്പെടെയുള്ളവായാണ് റെഡ് മറൈനേഴ്‌സ് ശേഖരിച്ചത്. സ്റ്റേഡിയത്തിലെ മാലിന്യങ്ങളെല്ലാം ശേഖരിച്ച് കവറിലാക്കി നിശ്ചിതസ്ഥലത്ത് നിക്ഷേപിച്ചാണ് അവര്‍ മടങ്ങിയത്. ഇത് മറ്റു ആരാധക കൂട്ടായ്മകള്‍ക്ക് മാതൃകയാണ്.
വളരെ കാലത്തിന് ശേഷം കണ്ണൂരിലേക്ക് മടങ്ങിയെത്തിയ ഫുട്‌ബോളിനെ നിലനിര്‍ത്തേണ്ട ആവശ്യം നമ്മുക്കാണ്. ഏറെ കാലത്തിന് ശേഷമാണ് ഈ സ്‌റ്റേഡിയം ദേശീയ മത്സരത്തിന് അനുയോജ്യമായ രീതിയിലേക്ക് എത്തിച്ചത്. വരുന്ന തലമുറക്കും ഈ സ്‌റ്റേഡിയവും സൗകര്യങ്ങളും ഉപയോഗിക്കാന്‍ സാധിക്കണം ഇതെല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന് റെഡ് മറൈനേഴ്‌സ് പറഞ്ഞു.
കണ്ണൂരിന് കിംസിന്റെ സമ്മാനം
വാരിയേഴ്‌സ് ഫോര്‍ വെല്‍നെസ്സ് എന്ന മുദ്യാവാക്യം ഉയര്‍ത്തി കിംസ് ശ്രീചന്ദ് ആശുപത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുമായി സഹകരിച്ചു കൊണ്ട് കണ്ണൂരിലെ സ്ത്രീകള്‍ക്ക് സൗജ്യമായി ബ്രസ്റ്റ് സ്‌ക്രീനിംങ് നല്‍ക്കുന്നു. നവംബര്‍ അഞ്ച് മുതല്‍ 31 വരെ കണ്ണൂര്‍ കിംസ് ശ്രീചന്ദ് ആശുപത്രിയില്‍ വാരിയേഴസ് വുമണ്‍ എന്ന കൂപ്പണ്‍ കോഡുമായി എത്തിയാല്‍ സൗജന്യമായി സ്‌ക്രീനിംങ് നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9747128137്














