ലീഗ് ലീഡർമാരായ റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറച്ച് ബാഴ്സലോണ. സെൽറ്റാ വിഗോയെ ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ 4-2ന് വിജയിക്കാൻ അവർക്കായി. റോബർട്ട് ലെവൻഡോവ്സ്കി നേടിയ തകർപ്പൻ ഹാട്രിക്കാണ് ബാഴ്സലോണയ്ക്ക് തിളക്കമാർന്ന വിജയം സമ്മാനിച്ചത്.

ലെവൻഡോവ്സ്കി ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടി, രണ്ടാം പകുതിയിൽ തന്റെ ഹാട്രിക് പൂർത്തിയാക്കി. കൗമാര താരം ലാമിൻ യമാൽ ആദ്യ പകുതിയിൽ നേടിയ മറ്റൊരു ഗോളും കൂടെ ആയതോടെ വിജയം പൂർത്തിയായി. മാർക്കസ് റാഷ്‌ഫോർഡ് രണ്ട് അസിസ്റ്റുകളോടെ മത്സരത്തിൽ നിർണായക പങ്ക് വഹിച്ചു.
സെർജിയോ കാരീര, ബോർജ ഇഗ്ലേഷ്യസ് എന്നിവർ ആദ്യ പകുതിയിൽ സെൽറ്റാ വിഗോയ്ക്ക് വേണ്ടി രണ്ടു ഗോളുകൾ നേടി ആതിഥേയരെ മത്സരത്തിൽ നിലനിർത്തി. എന്നിരുന്നാലും, അവരുടെ പ്രതിരോധത്തിലെ പിഴവുകളും ലെവൻഡോവ്സ്കിയെ തടയാൻ കഴിയാത്തതും അവർക്ക് തിരിച്ചടിയായി.
ലീഗ് സീസണിലെ ലെവൻഡോവ്സ്കിയുടെ ഏഴാമത്തെ ഗോളാണ് ഇത്. ഈ ജയത്തോടെ റയലുമായുള്ള പോയിന്റ് വ്യത്യാസം 3 ആക്കി കുറക്കാൻ ബാഴ്സക്ക് ആയി.














