ഐ.പി.എൽ 2026-ന് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽ.എസ്.ജി) തങ്ങളുടെ പരിശീലക സ്റ്റാഫിൽ വലിയ അഴിച്ചുപണി നടത്തുന്നു. ഇതിൻ്റെ ഭാഗമായി മുൻ ഡൽഹി, റെയിൽവേസ് ക്രിക്കറ്റർ അഭയ് ശർമ്മ പുതിയ ഫീൽഡിംഗ് കോച്ചായി ടീമിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്.
56 വയസ്സുള്ള അഭയ്, ഇന്ത്യൻ അണ്ടർ 19 ടീമിനെ പരിശീലിപ്പിച്ചതിൽ വിപുലമായ പരിചയസമ്പത്ത് ഉള്ള വ്യക്തിയാണ്. നിരവധി അണ്ടർ 19 ലോകകപ്പുകളിൽ അദ്ദേഹം ഫീൽഡിംഗ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ഉഗാണ്ട ദേശീയ ടീമിനെ അവരുടെ ആദ്യ ലോകകപ്പ് കാമ്പെയ്‌നിൽ നയിച്ചത് അടുത്തിടെയാണ.
അഭയുടെ നിയമനം എൽ.എസ്.ജി-യുടെ ഫീൽഡിംഗ് വിഭാഗത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ രണ്ട് സീസണുകളിൽ പ്ലേഓഫിൽ കടന്ന ടീം, കഴിഞ്ഞ രണ്ട് പതിപ്പുകളിലും ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് എൽ.എസ്.ജി ഈ തന്ത്രപരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. അഭയ് ശർമ്മയ്‌ക്കൊപ്പം ടോം മൂഡിയെ ഗ്ലോബൽ ഡയറക്ടർ ഓഫ് ക്രിക്കറ്റായും കെയ്ൻ വില്യംസണിനെ സ്ട്രാറ്റജിക് ഡയറക്ടറായും ടീം കൊണ്ടുവന്നിട്ടുണ്ട്.














