കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ ആദ്യ ഹോം മത്സരം നവംബര്‍ 7 ന് വെള്ളിയാഴ്ച രാത്രി 7.30 ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് 6.00 മണി മുതല്‍ ടിക്കറ്റുമായി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം.
സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം
ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തേക്ക് മാത്രമായിരിക്കും മത്സരം കാണാനെത്തുന്നവര്‍ക്ക് പ്രവേശനം. വി.വി.ഐ.പി., വി.ഐ.പി. ടിക്കറ്റുള്ളവര്‍ കാര്‍ഗില്‍ റോഡില്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന് എതിര് വശത്തെ ഗെയിറ്റ് നമ്പര്‍ ഒന്നിലൂടെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടത്. മറൈനേഴ്സ് ഫോര്‍ട്ട് ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ രണ്ടിലൂടെയും കിംസ് പ്രീമിയം ടിക്കറ്റുള്ളര്‍ ഗെയിറ്റ് മൂന്നിലൂടെയും എ.ബി.സി. ഗ്യാലറി ടിക്കറ്റുള്ളര്‍ ഗെയിറ്റ് നമ്പര്‍ മൂന്ന്, നാല് വഴി അകത്തേക്ക് പ്രവേശിക്കാം. വെര്‍ട്ടൈല്‍ ഡിലക്സ് ടിക്കറ്റുകാരും ഗെയിറ്റ് നമ്പര്‍ നാലിലൂടെയാണ് പ്രവേശിക്കേണ്ടത്. ഡി.ഡി.സി പാത്ത്ലാബ്സ് പ്രീമിയം, അസറ്റ് ഗ്യാലറി, നിക്ഷാന്‍ ഡിലക്സ് ടിക്കറ്റുള്ളവര്‍ കാര്‍ഗില്‍ റോഡില്‍ ഔട്ടോ സ്റ്റാന്‍ഡിന് സമീപമുള്ള ഗെയിറ്റ് നമ്പര്‍ ഏഴിലൂടെ സ്റ്റേഡിയത്തിലെത്താം. ഗെയിറ്റ് നമ്പര്‍ അഞ്ച്, ആറ് ആംബുലന്‍സ്, ഫയര്‍ ഫോഴ്സ്, കളിക്കാര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും.
ശുചിമുറികള്‍
മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് പ്രത്യേകം ശുചിമുറികള്‍ ഒരുക്കിയിട്ടുണ്ട്. ബയോ ടോയ്ലറ്റ് സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ഗ്യാലറിയുടെയും ഇരുവശങ്ങളിലായി ഓരോ ബയോ ടോയ്ലറ്റുകളാണ് ഒരുക്കിയിട്ടുള്ളത്.














