ഐസിസി വനിത ലോകകപ്പ് ഫൈനലിലെത്തുവാന്‍ ഇന്ത്യ നേടേണ്ടത് 339 റൺസ്. ഇന്ന് രണ്ടാം സെമിയിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 338 റൺസിന് പുറത്താകുകയായിരുന്നു.
119 റൺസുമായി ഫോബ് ലിച്ച്ഫീൽഡും 77 റൺസ് നേടി എലിസ് പെറിയും ആണ് ഓസീസ് ബാറ്റിംഗിനെ മുന്നോട്ട് നയിച്ചത്. രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 155 റൺസാണ് കൂട്ടി ചേര്‍ത്തത്.
ലിച്ച്ഫീൽഡിനെ പുറത്താക്കി അമന്‍ജോത് കൗര്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പെറി പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 243/5 എന്ന നിലയിലായിരുന്നു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം വിക്കറ്റുകളുമായി ഇന്ത്യ ഓസ്ട്രേലിയയെ 265/6 എന്ന നിലയിലേക്ക് പിടിച്ചുകെട്ടിയെങ്കിലും ഏഴാം വിക്കറ്റിൽ 66 റൺസ് നേടി ആഷ്‍ലൈ ഗാര്‍ഡ്നര്‍ – കിം ഗാര്‍ത് കൂട്ടുകെട്ട് ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിച്ചു. 63 റൺസ് നേടിയ ഗാര്‍ഡ്നര്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.
ഇന്ത്യയ്ക്കായി ശ്രീ ചരണിയും ദീപ്തി ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി.














