കണ്ണൂര്‍: തിരുവനന്തപുരം കൊമ്പന്‍സ് എഫ്സിയുടെ കൊമ്പൊടുച്ച് സൂപ്പര്‍ ലീഗ് കേരളയില്‍ വിജയയാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കണ്ണൂര്വാരിയേഴ്സ് എഫ്സി. രണ്ടെനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം. ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടി മത്സരം വരുതിയിലാക്കാന്‍ ടീമിനായി. രണ്ടാം പകുതിയില്‍ കൊമ്പന്‍സ് തരിച്ചടിച്ചെങ്കിലും വീണ്ടും രണ്ട് ഗോള്‍ നേടി ലീഡെടുത്തു. കണ്ണൂരിന് വാരിയേഴ്സിന് വേണ്ടി ഷിജിന് ടി, സെനഗല്‍ താരംഅബ്ദുല് കരീം സാംബ, ഓരോ ഗോള്‍ വീതവും കൊമ്പന്‍സ് പ്രതിരോധ താരം ഫിലിപ്പേ അല്‍വെസ് സെല്‍ഫ് ഗോളും നേടി. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടാന്‍ സാധിച്ചത് ടീമിലെ താരങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്. മത്സരത്തിലെ വിജത്തില്‍ നിര്‍ണായകമായത് കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് സിനാനും ഉബൈദ് സി.കെയും.

സൂപ്പര്‍ സബ് സിനാന്
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 68 ാം മിനുട്ടില്‍ ടി ഷിജിന് പകരക്കാരനായി ആണ് കണ്ണൂര്ക്കാരന് മൂഹമ്മദ് സിനാന് എത്തിയത്. ആറ് മിനുട്ടിനുള്ള തന്നെ കണ്ണൂര്‍ ലീഗ് നേടി. വഴി ഒരുക്കിയത് സിനാന് തന്നെ. വലത് വിങ്ങില്‍ നിന്ന് പോസ്റ്റിലേക്ക് നല്കിയ ക്രോസ് ക്ലിയര്‍ ചെയ്യവേ കൊമ്പന്‍സ് പ്രതിരോധ താരം ഫിലിപ്പി അല്‍വേസിന്റെ കാലില്‍ തട്ടി സെല്‍ഫ് ഗോളായി മാറുകയായിരുന്നു. തുടര്‍ന്ന് അറ്റാക്കിംങിലും പ്രതിരോധത്തിലും നിര്‍ണായക പങ്ക് വഹിച്ച താരം അബ്ദു കരീം സാബ് നേടിയ ഗോളിന് വഴി ഒരുക്കിയതും സിനാന് തന്നെയായിരുന്നു. വലത് വിങ്ങില്‍ നിന്ന് ബോക്സിലേക്ക് താഴ്ത്തി നല്ക്കിയ പാസ് കരീം വിദഗ്തമായി ഗോളാക്കി മാറ്റുകയായിരുന്നു. കണ്ണൂര്‍ വാരിയേഴ്സിന്റെ സഹ പരിശീലകന് ഷഫീഖ് ഹസ്സന്റെ കണ്ടുപിടുത്തമാണ് സിനാന്. ഗെയിം ചേഞ്ചര്‍ പ്രൊജക്ടിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ പ്രതിഭകളെ കണ്ടെത്താനുളള സെലക്ഷനില്‍ നിന്ന് ത്രിദിന ക്യാമ്പിലേക്കും തുടര്‍ന്ന് സീനിയര്‍ ക്യാമ്പിലേക്കും സെലക്ഷന് ലഭിച്ച സിനാന് കണ്ണൂര്‍ വാരിയേഴ്സിന്റെ സീനിയര്‍ ടീമില്‍ ഇടംപിടിക്കുകയായിരുന്നു. സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ അവസരം ലഭിച്ച താരം മികച്ച പ്രകടനവും കാഴ്ചവെച്ചു. കണ്ണൂര്‍ വാരിയേഴ്സിന്റെ ഈ സീസണിലെ ദീര്‍ഘവീക്ഷണമുള്ള സൈനിങ് ആണിത് എന്ന് പറയാം.

പറപടക്കും ഉബൈദ്
എന്ത്കൊണ്ടാണ് സി.കെ. ഉബൈദ് കണ്ണൂര്‍ വാരിയേഴ്സിന്റെ കാവല്കാരനായത് എന്നതിനുള്ള തെളിവാണ് ആദ്യ മത്സരത്തില്‍ കണ്ടെത്. ആദ്യ പകുതിയില്‍ തന്നെ കൊമ്പന്‍സ് എഫ്സിയുടെ ഗോളെന്ന് ഉറപ്പിച്ച മൂന്ന് അവസരങ്ങളാണ് ഉബൈദ് തട്ടിഅകറ്റിയത്. അതില്‍ രണ്ട് സേവുകള്‍ ലോകോത്തര നിലവാരമുള്ളതായിരുന്നെന്ന് പറയാം. കൂടാതെ മത്സരത്തിലുടനീളം പ്രതിരോധ താരങ്ങളെയും മധ്യനിരതാരങ്ങളെയും കൃത്യമായി പൊസിഷനില്‍ എത്തിക്കാനും ഉബൈദിനായി.
നിക്കോ വികാസ് കൂട്ടുകെട്ട്
പ്രതിരോധ നിരയില്‍ അര്ജന്റീയന് താരം നിക്കോളാസ് ഡെല്മോണ്ടെ, വികാസ് കൂട്ടുകെട്ട് എടുത്ത് പറയേണ്ടിയിരിക്കുന്നു. കൊമ്പന്‍സിന്റെ ആക്രമണത്തെ തടുത്ത് നിര്‍ത്തിയത് ഈ താരങ്ങളായിരുന്നു. പ്രതിരോധത്തിനൊപ്പം ബോള്‍ കൈവശം വെച്ച് മത്സരം കണ്ണൂര്‍ വാരിയേഴ്സിന്റെ വരുതിയിലാക്കാന്‍ ഇവര്‍ക്കായി. സെപ്റ്റംബറില്‍ ടീമിനൊപ്പം ചേര്‍ന്ന നിക്കോളാസ് മൂന്ന് ദിവസത്തിനകം തന്റെ കുടുബത്തില്‍ ആശുപത്രി സംബന്ധമായ പ്രശ്നം കാരണം സ്പെയിനിലേക്ക് തിരിച്ച് പോയിയിരുന്നു. ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് താരം വീണ്ടും ടീമിനൊപ്പം ചേര്‍ന്നത്. നിക്കോളാസിന്റെ വരവ് ടീമിന് ശക്തി പകര്‍ന്നു. കൂടെ മധ്യനിരയില്‍ പകരക്കാരനായി എത്തിയ നിദാലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൊമ്പന്‍സിന്റെ വേഗതയേറിയതും ശക്തവുമായി പ്രതിരോധത്തെ മറികടക്കാന്‍ നിദാലിനായി.