സിദാന്റെ മകൻ ലൂക്ക സിദാൻ ആദ്യമായി അൾജീരിയൻ ടീമിൽ

Newsroom

Picsart 25 10 03 09 36 02 427
Download the Fanport app now!
Appstore Badge
Google Play Badge 1


സ്പെയിൻ: ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാന്റെ മകനായ ലൂക്ക സിദാനെ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി അൾജീരിയൻ ദേശീയ ടീമിലേക്ക് ആദ്യമായി വിളിച്ചു. നിലവിൽ സ്പെയിനിലെ രണ്ടാം ഡിവിഷനിൽ ഗ്രാനഡയ്ക്ക് വേണ്ടി കളിക്കുന്ന 27-കാരനായ ഈ ഗോൾകീപ്പർ നേരത്തെ ഫ്രാൻസിനെ യുവതലങ്ങളിൽ പ്രതിനിധീകരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മാസം ഔദ്യോഗികമായി അൾജീരിയയിലേക്ക് കൂറ് മാറിയിരുന്നു.


അദ്ദേഹത്തിന്റെ പിതാവിന്റെ വേരുകൾ അൾജീരിയയിലെ വടക്കൻ നഗരമായ ബീജായിലേക്ക് നീളുന്നതിനാൽ, ഈ തീരുമാനം കുടുംബ വേരുകളിലേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയാണ് ഇത്. നിലവിൽ യോഗ്യതാ ഗ്രൂപ്പിൽ 19 പോയിന്റുമായി അൾജീരിയ മികച്ച നിലയിലാണ്. സോമാലിയയ്‌ക്കോ ഉഗാണ്ടയ്‌ക്കോ എതിരെ ഒരു വിജയം നേടിയാൽ 2026 ലോകകപ്പിനുള്ള ടിക്കറ്റ് അവർക്ക് ഉറപ്പിക്കാം.

റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ കരിയർ തുടങ്ങി ലൂക 2017-18 സീസണിൽ റയലിന്റെ സീനിയർ ടീമിനായി കളിച്ചിരുന്നു.