സൂപ്പർ ലീഗ് കേരള സീസൺ 2 ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ് സിക്ക് വിജയം. ഇന്ന് ഫോഴ്സ കൊച്ചിയെ കോഴിക്കോട് വെച്ച് നേരിട്ട കാലിക്കറ്റ് എഫ് സി 2-1 എന്ന സ്കോറിനാണ് വിജയം. ആദ്യ പകുതിയിൽ ഒരു പെനാൽറ്റിയിലൂടെ ആയിരുന്നു കാലിക്കറ്റ് ലീഡ് നേടിയത്.

മത്സരത്തിൽ 15ആം മിനുറ്റിൽ റിങ്കോൺ ആണ് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തി. ഈ ഗോളിനപ്പുറം ഡിഫൻസിലൂന്നിയാണ് കാലിക്കറ്റ് എഫ് സി കളിച്ചത്. ഫോഴ്സ കൊച്ചിയുടെ അറ്റാക്കാണ് കളിയിലുടനീളം കണ്ടത്. എന്നാൽ ഫോഴ്സ കൊച്ചി ഒരു പന്ത് പോലും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.
അവസാനം 87ആം മിനുറ്റിൽ ബ്രസീലിയൻ താരം ഡഗ്ലസിന്റെ ഹെഡർ ഫോഴ്സ കൊച്ചിക്ക് സമനില നൽകി. സംഗീതിന്റെ പാസിൽ നിന്ന് ആയിരുന്നു ഗോൾ. സ്കോർ 1-1.
ഇതിനു ശേഷം കാലിക്കറ്റ് കളിയിലേക്ക് തിരികെ വന്നു. 93ആം മിനിറ്റിൽ പ്രശാന്തിന്റെ പാസിൽ നിന്ന് അരുൺ കുമാർ കാലിക്കറ്റിന്റെ വിജയ ഗോൾ നേടി.