മുംബൈ ഇന്ത്യൻസിൻ്റെ വനിതാ പ്രീമിയർ ലീഗ് (WPL) ടീമിൻ്റെ പുതിയ പരിശീലകയായി ഓസ്ട്രേലിയൻ മുൻതാരവും രണ്ട് തവണ ലോകകപ്പ് ജേതാവുമായ ലിസ കെയ്റ്റ്ലിയെ നിയമിച്ചു. 2023-ലും 2025-ലും കിരീടം നേടി WPL ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായി മുന്നേറുന്ന മുംബൈ ഇന്ത്യൻസിന്, കെയ്റ്റ്ലിയുടെ വരവ് കൂടുതൽ കരുത്ത് നൽകും.

പരിശീലക രംഗത്ത് മികച്ച അനുഭവസമ്പത്തുള്ള ലിസ കെയ്റ്റ്ലി ഇംഗ്ലണ്ടിൻ്റെ വനിതാ ടീമിൻ്റെ മുഴുവൻ സമയ പരിശീലകയാകുന്ന ആദ്യ വനിതയെന്ന ബഹുമതിയും അവർക്കുണ്ട്. ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിൻ്റെയും ദേശീയ ടീമുകളെയും വനിതാ ബിഗ് ബാഷ് ലീഗ്, ദി ഹണ്ട്രഡ് എന്നീ ലീഗുകളിലെ ടീമുകളെയും പരിശീലിപ്പിച്ച അനുഭവവും ലിസക്കുണ്ട്.