താരത്തിളക്കത്തിൽ സൂപ്പർ ലീഗ് കേരള സീസൺ 2: ദുബായ് സാക്ഷിയായി കർട്ടൻ റൈസർ

Newsroom

Picsart 25 09 22 21 36 55 435
Download the Fanport app now!
Appstore Badge
Google Play Badge 1

ദുബായ്, യു.എ.ഇ., 21/09/2025 — സൂപ്പർ ലീഗ് കേരള സീസൺ 2-ന്റെ കർട്ടൻ റൈസർ “കിക്ക് ഓഫ് ടു ഗ്ലോറി” ദുബായിലെ അൽ നഹ്ദയിലുള്ള അൽ അഹ്ലി സ്പോർട്സ് ഹാളിൽ ഞായറാഴ്ച നടന്നു. ആർ.ജെ. മിഥുൻ രമേശും ഷാനു സുരേഷും അവതാരകരായ താരസന്ധ്യ, കേരളത്തിന്റെ ഫുട്ബോൾ ആവേശം ലോകമെമ്പാടുമെത്തിച്ച ഒരു വലിയ ആഘോഷമായി മാറി.

1000272472

പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ പ്രമുഖരായ ക്ലബ് ഉടമകളും ചടങ്ങിന് തിളക്കം നൽകി. ഇവർക്കൊപ്പം സൂപ്പർ ലീഗ് കേരളയുടെ ഫ്രാഞ്ചൈസി ഉടമകളും മറ്റ് പങ്കാളികളും ചടങ്ങിൽ പങ്കെടുത്തു. മത്സര ദിനങ്ങളെ ഓർമിപ്പിക്കും വിധമുള്ള അന്തരീക്ഷമാണ് പ്രവാസി മലയാളികൾ അൽ അഹ്ലി സ്പോർട്സ് ഹാളിൽ സൃഷ്ടിച്ചത്.

സീസൺ 2-നായുള്ള ഔദ്യോഗിക മാച്ച് ബോൾ “സാഹോ”യുടെ അനാച്ഛാദനം ഈ സന്ധ്യയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. ലോകോത്തര നിലവാരം ലീഗിലേക്ക് കൊണ്ടുവരാൻ രൂപകൽപ്പന ചെയ്ത ഫിഫ അംഗീകൃത പന്താണ് സാഹോ. പ്രൗഢമായ സൂപ്പർ ലീഗ് കേരള കിരീടവും ചടങ്ങിൽ പ്രദർശിപ്പിച്ചു.

“യുവ ഫുട്ബോൾ താരങ്ങൾക്ക് ഒരു പ്രൊഫഷണൽ വേദി നൽകുക, അവരെ മികച്ച രീതിയിൽ പിന്തുണയ്ക്കുക, കേരളത്തിന് ഫുട്ബോളിനോടുള്ള സ്നേഹം, ആഘോഷിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് സൂപ്പർ ലീഗ് കേരള ആരംഭിച്ചത്. ഫുട്ബോൾ ഒരു കായിക വിനോദം മാത്രമല്ല — എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു അത്ഭുതം കൂടിയാണ്.”
ചടങ്ങിൽ സംസാരിച്ച എസ് എൽ കെ മാനേജിംഗ് ഡയറക്ടർ, ഫിറോസ് മീരാൻ പറഞ്ഞു.

എൻ. എ. ഹാരിസ്, ഡോ. ഷംഷീർ വയലിൽ, വേണു രാജാമണി (മുൻ ഇന്ത്യൻ കോൺസൽ ജനറൽ), ഹാരിസ് ബീരാൻ, ചാരു ശർമ്മ തുടങ്ങിയ വിശിഷ്ടാതിഥികളും ചടങ്ങിന് മാറ്റുകൂട്ടി.

സ്പോർട്സ് ഡോട്ട് കോം തങ്ങളുടെ ഔദ്യോഗിക ഡിജിറ്റൽ പങ്കാളിയായും സൂപ്പർ ലീഗ് കേരള ഈ ചടങ്ങിൽ പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തിലൂടെ, എസ് എൽ കെ സീസൺ 2 മത്സരങ്ങൾ Sports.com ആപ്പ് വഴി ലോകമെമ്പാടും സൗജന്യമായി സ്ട്രീം ചെയ്യും, ഇത് ലോകമെമ്പാടുമുള്ള ആരാധകർക്ക് മത്സരങ്ങൾ സൗജന്യമായി കാണാൻ അവസരം ഒരുക്കും.

“ഈ ലീഗിനെ കേരളത്തിനപ്പുറം വളർത്തേണ്ടതുണ്ട്. ആ ലക്ഷ്യത്തിന്റെ ഭാഗമായി, Sports.com-മായി സഹകരിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. ലോകമെമ്പാടും മത്സരങ്ങൾ സൗജന്യമായി സ്ട്രീം ചെയ്യുന്നത് SLK-ക്ക് അർഹിക്കുന്ന പ്രചാരം നൽകും. ദുബായിലെ ഈ ചടങ്ങ് സംഘടിപ്പിച്ചതും ലീഗിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഒരു ചുവടുവെയ്പ്പാണ്.”- എസ് എൽ കെ ഡയറക്ടർ & സി ഇ ഓ , മാത്യു ജോസഫ് പറഞ്ഞു.

സൂപ്പർ ലീഗ് കേരളം ആദ്യ പതിപ്പിലൂടെ തന്നെ കേരള ഫുട്ബോളിന്റെ നിലവാരം ഉയർത്തി, അതിന്റെ ഉദാഹരണമാണ് കേരളത്തിന്റെ സന്തോഷ് ട്രോഫി, നാഷണൽ ഗെയിംസ് മത്സരങ്ങളിലെ നേട്ടങ്ങൾ. വരും സീസണിലും കേരളത്തിലെ യുവ പ്രതിഭകൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനും, അവർ അടുത്ത ഘട്ടങ്ങളിലേക്കും മുന്നേറാൻ സാധിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഈ ചടങ്ങ് വെറുമൊരു കർട്ടൻ റൈയ്സർ അല്ല, ആയിരകണക്കിന് വരുന്ന യുവ താരങ്ങളുടെ പ്രതീക്ഷകൾക് നിറമേകുന്ന ചടങ്ങുകൂടിയാണിത് .” കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് , നവാസ് മീരാൻ പറഞ്ഞു .

1000272473