ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി സ്പോൺസറായി അപ്പോളോ ടയേഴ്‌സ്; കരാർ 2027 വരെ

Newsroom

India
Download the Fanport app now!
Appstore Badge
Google Play Badge 1


ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്പോൺസറായി അപ്പോളോ ടയേഴ്‌സ് ഡ്രീം11-ന് പകരം എത്തുന്നു. 2027 വരെയാണ് ടയർ കമ്പനി കരാർ ഉറപ്പിച്ചത്. ‘പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് ആക്ട് 2025’ പ്രകാരം വാതുവെപ്പ് സംബന്ധിയായ ആപ്ലിക്കേഷനുകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഡ്രീം11-മായുള്ള മുൻ കരാർ അവസാനിപ്പിച്ചത്.


ഒരു മത്സരത്തിന് 4.5 കോടി രൂപയാണ് അപ്പോളോ ടയേഴ്‌സ് ബിസിസിഐക്ക് നൽകുക. നേരത്തെ ഡ്രീം11 നൽകിയിരുന്ന 4 കോടി രൂപയെക്കാൾ കൂടുതലാണിത്. സമീപകാല ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്പോൺസർഷിപ്പ് കരാറുകളിലൊന്നാണ് ഇത്. പുരുഷ, വനിതാ ടീമുകൾക്ക് ഈ സ്പോൺസർഷിപ്പ് ബാധകമാണ്.


പുതിയ സർക്കാർ നിയമം ഓൺലൈൻ പണം വെച്ചുള്ള ഗെയിമിംഗ് പരസ്യങ്ങൾ നിരോധിച്ചതോടെ ഡ്രീം11-ന്റെ പിന്മാറ്റം ഗെയിമിംഗ് മേഖലയുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ സ്പോൺസർ ഇല്ലാതെയാണ് ഇന്ത്യൻ ടീം ഏഷ്യാ കപ്പിൽ കളിക്കുന്നത്.