കേരള ബ്ലാസ്റ്റേഴ്സ് വിൽപ്പനയ്ക്ക്!? ഉടമകൾ ക്ലബ് വിടാൻ ഒരുങ്ങുന്നു

Newsroom

Blasters
Download the Fanport app now!
Appstore Badge
Google Play Badge 1


കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. വിൽപ്പനയ്ക്ക് വെച്ചിരുക്കുകയാണ് എന്ന റിപ്പോർട്ടുമായി പ്രമുഖ മലയാള മാധ്യമം 24 ന്യൂസ്. ഇന്ത്യൻ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെക്കാൻ പോകുന്ന ഈ വാർത്ത ഇന്നാണ് 24 ന്യൂസ് പുറത്തുവിട്ടത്. ജനപ്രിയ ഐഎസ്എൽ ക്ലബ്ബ് അതിന്റെ പൂർണ്ണമോ ഭാഗികമോ ആയ ഉടമസ്ഥാവകാശം വിൽക്കാൻ സജീവമായി വാങ്ങുന്നവരെ തേടുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Noah Blasters

‘മാഗ്നം സ്പോർട്സ്’ ആണ് ഇപ്പോൾ ക്ലബ് ഉടമകൾ. ഐ എസ് എൽ ആരംഭിക്കാൻ വൈകുന്നതിനിടയിലാണ് ക്ലബ് വിൽക്കാനുള്ള നടപടികൾ ഉടമകൾ നടത്തുന്നത്. ക്ലബ് സാമ്പത്തികമായി പ്രതിസന്ധിയിൽ ആണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ക്ലബായ ബ്ലാസ്റ്റേഴ്സിനെ വാങ്ങാൻ മലയാളികളായ വ്യവസായികൾ തന്നെ രംഗത്ത് വരുന്നുണ്ട് എന്നാണ് സൂചന.

എന്നാൽ ഈ റിപ്പോർട്ടിനെ കുറിച്ച് നിലവിലെ ക്ലബ് ഉടമകൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.