ഇറ്റലിയിൽ തീ പാറിയ ത്രില്ലർ! 7 ഗോളുകൾക്ക് ഒടുവിൽ ഇന്ററിനെ തോൽപ്പിച്ച് യുവന്റസ്

Newsroom

Picsart 25 09 13 23 32 07 606
Download the Fanport app now!
Appstore Badge
Google Play Badge 1


അലിയൻസ് അരീന സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഡെർബി ഡി’ഇറ്റാലിയ പോരാട്ടത്തിൽ ഇന്റർ മിലാനെ 4-3 എന്ന സ്കോറിന് പരാജയപ്പെടുത്തി യുവന്റസ്. പകരക്കാരനായി ഇറങ്ങിയ 19കാരനായ വെൽജ്കോ അഡ്‌സിച്ച് ആണ് യുവന്റസിന് വേണ്ടി വിജയഗോൾ നേടിയത്.

1000266673


മത്സരത്തിന്റെ 14-ാം മിനിറ്റിൽ ഡിഫൻഡർ ലോയ്ഡ് കെല്ലിയിലൂടെ യുവന്റസ് മുന്നിലെത്തി. 30-ാം മിനിറ്റിൽ ഹക്കൻ ചൽഹാനോഗ്ലുവിന്റെ ലോംഗ് റേഞ്ച് ഷോട്ടിലൂടെ ഇന്റർ സമനില ഗോൾ നേടി. 38-ാം മിനിറ്റിൽ കെനൻ യിൽഡിസിലൂടെ യുവന്റസ് വീണ്ടും ലീഡ് നേടി.


രണ്ടാം പകുതിയിലും ആവേശം ഒട്ടും ചോർന്നില്ല. 65-ാം മിനിറ്റിൽ മാർക്കസ് തുറാം ഇന്ററിനായി സമനില ഗോൾ നേടി. 76-ാം മിനിറ്റിൽ ഫെഡറിക്കോ ഡിമാർക്കോയുടെ കോർണറിൽ നിന്ന് മികച്ചൊരു ഹെഡ്ഡറിലൂടെ മാർക്കസ് തുറാം ഇന്ററിന് ലീഡ് നേടിക്കൊടുത്തു. എന്നാൽ യുവന്റസ് തോൽവി സമ്മതിക്കാൻ തയ്യാറായിരുന്നില്ല.

82-ാം മിനിറ്റിൽ തുറാം ഹെഡ്ഡറിലൂടെ സമനില ഗോൾ നേടി.
അവസാനം, ഇഞ്ച്വറി ടൈമിൽ (90+1 മിനിറ്റ്) ജോനാഥൻ ഡേവിഡിന്റെ പാസ്സിൽ നിന്ന് വെൽജ്കോ അഡ്‌സിച്ച് വിജയഗോൾ നേടി. ഈ വിജയത്തോടെ സെരി എയിൽ ഒരു ദശാബ്ദത്തിലേറെയായി യുവന്റസ് ഹോം ഗ്രൗണ്ടിൽ ഇന്ററിനെതിരെ തോൽക്കാതെ റെക്കോർഡ് നിലനിർത്തി.