ഏറ്റവും ആവേശകരമായ ക്രിക്കറ്റ് പോരാട്ടങ്ങളിൽ ഒന്നായ ഇന്ത്യ-പാകിസ്താൻ മത്സരം ഇന്ന് നടക്കും. ഏഷ്യാ കപ്പ് ഗ്രൂപ്പ് എയിലെ ഈ നിർണായക മത്സരം ഇന്ത്യൻ സമയം രാത്രി 8:00 ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. സൂപ്പർ ഫോർ ഘട്ടത്തിലേക്ക് മുന്നേറാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ ഇരു ടീമുകൾക്കും ഈ മത്സരം നിർണായകമാണ്.

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇയെ 9 വിക്കറ്റിന് തകർത്ത് ഇന്ത്യ മികച്ച ഫോമിലാണ്. നായകൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ബാറ്റിംഗ് നിര വളരെ ശക്തമാണ്. അതേസമയം, ഒമാനെതിരെ 93 റൺസിന്റെ തകർപ്പൻ വിജയം നേടിയാണ് പാകിസ്താൻ എത്തുന്നത്. ടി20 മത്സരങ്ങളിൽ ഇന്ത്യക്ക് പാകിസ്താനെതിരെ വ്യക്തമായ മുൻതൂക്കമുണ്ട്. ഇതുവരെ കളിച്ച 13 മത്സരങ്ങളിൽ 10ലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
തത്സമയ സംപ്രേക്ഷണ വിവരങ്ങൾ:
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യ-പാകിസ്താൻ ഏഷ്യാ കപ്പ് മത്സരം രാത്രി 8:00 മുതൽ സോണി സ്പോർട്സ് നെറ്റ്വർക്ക് ചാനലുകളിൽ തത്സമയം കാണാം. സോണി ലിവ് ആപ്പ്, വെബ്സൈറ്റ്, യുപ്പ് ടിവി എന്നിവ വഴിയും മത്സരം തത്സമയം കാണാൻ സാധിക്കും.