റൂദിഗർക്ക് പരിക്ക്, മൂന്ന് മാസത്തോളം പുറത്ത്, റയൽ മാഡ്രിഡിന് തിരിച്ചടി

Newsroom

Picsart 25 09 12 22 54 02 760
Download the Fanport app now!
Appstore Badge
Google Play Badge 1


റയൽ മാഡ്രിഡ് പ്രതിരോധനിര താരം അന്റോണിയോ “ടോണി” റൂഡിഗർക്ക് ഇടത് കാലിലെ മസിലിന് പരിക്കേറ്റതിനെ തുടർന്ന് ഏകദേശം മൂന്ന് മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് ക്ലബ് അറിയിച്ചു. റൂഡിഗറുടെ പരിക്ക് റയൽ മാഡ്രിഡിനും താരത്തിനും വലിയ തിരിച്ചടിയാണ്. ഈ സീസണിൽ ടീമിന്റെ പ്രതിരോധത്തിൽ നിർണായക പങ്കുവഹിക്കേണ്ട താരമാണ് റൂഡിഗർ.
ഡിസംബറോടെ കളിക്കളത്തിൽ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റൂഡിഗറുടെ തിരിച്ചുവരവിനായി ക്ലബ് അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകും. റൂഡിഗറുടെ അഭാവം റയൽ മാഡ്രിഡിന്റെ പ്രതിരോധത്തെ കാര്യമായി ബാധിക്കും. ലീഗിലും മറ്റ് മത്സരങ്ങളിലും റയൽ മാഡ്രിഡ് നിർണായക മത്സരങ്ങൾക്കായി തയ്യാറെടുക്കുമ്പോഴാണ് ഈ പരിക്ക്.