തൃശൂർ മാജിക് എഫ്‌സി സൂപ്പർ ലീഗ് കേരള സീസണിനായി യുവ ഗോൾകീപ്പർ കമൽദീൻ എ.കെ-യെ സ്വന്തമാക്കി. ഈ നീക്കം തൃശൂർ മാജിക് എഫ്‌സിയുടെ പ്രതിരോധനിരയ്ക്ക് വലിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തൽ. ഈസ്റ്റ് ബംഗാൾ എഫ്‌സിയുടെ റിസർവ് ടീമിലും ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരള ടീമിലും കാഴ്ചവെച്ച മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധേയനാണ് കമൽദീൻ.

പെരുമ്പിലാവ് സ്വദേശിയും കേരള വർമ്മ കോളേജ് വിദ്യാർത്ഥിയുമായ കമൽദീൻ, ഇന്ത്യൻ ഫുട്ബോളിൽ അതിവേഗം വളർന്നുവരുന്ന താരമാണ്. പ്രാദേശിക അക്കാദമികളിൽ പരിശീലനം നേടി, സംസ്ഥാന തല മത്സരങ്ങളിൽ തിളങ്ങി, പിന്നീട് പ്രൊഫഷണൽ ക്ലബ്ബുകളിലേക്ക് ഉയർന്നുവന്ന അദ്ദേഹത്തിന്റെ യാത്ര വളരെയധികം പ്രചോദനമേകുന്ന ഒന്നാണ്.