ഹോങ്കോങ്: ഹോങ്കോങ് ഓപ്പൺ 2025-ൽ നടന്ന ആവേശകരമായ ഓൾ-ഇന്ത്യൻ പോരാട്ടത്തിൽ എച്ച്എസ് പ്രണോയിയെ പരാജയപ്പെടുത്തി ലക്ഷ്യ സെൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ സെറ്റ് 15-21 എന്ന സ്കോറിന് നഷ്ടപ്പെട്ടതിന് ശേഷം, ലക്ഷ്യ ശക്തമായി തിരിച്ചുവന്നു. പിന്നീട് നടന്ന രണ്ട് സെറ്റുകളിൽ 21-18, 21-10 എന്നീ സ്കോറുകൾക്ക് വിജയിച്ചാണ് ലക്ഷ്യ മത്സരം സ്വന്തമാക്കിയത്.
യുവതാരമായ ലക്ഷ്യ സെന്നിന്റെ ഊർജ്ജസ്വലതയും പരിചയസമ്പന്നനായ പ്രണോയിയുടെ തന്ത്രങ്ങളും തമ്മിലുള്ള പോരാട്ടമാണ് മത്സരത്തിൽ കണ്ടത്. ആദ്യ സെറ്റിൽ പ്രണോയി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, നിർണായകമായ മൂന്നാം സെറ്റിൽ ലക്ഷ്യ മുന്നേറി. ലക്ഷ്യയുടെ അടുത്ത എതിരാളി ആയുഷ് ഷെട്ടിയും ജപ്പാൻ താരമായ കൊഡായ് നരയോക്കയും തമ്മിലുള്ള മത്സരത്തിലെ വിജയിയായിരിക്കും.