സൂപ്പര്‍ ലീഗ് കേരള; കിരീടം ലക്ഷ്യമിട്ട് കണ്ണൂര്‍ വാരിയേഴ്‌സ്, പരിശീലനം ആരംഭിച്ചു

Newsroom

Picsart 25 09 10 18 43 31 611
Download the Fanport app now!
Appstore Badge
Google Play Badge 1

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണില്‍ സെമി ഫൈനലില്‍ കാലിടറിയ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് കിരീടം ലക്ഷ്യമിട്ട് പരിശീലനം ആരംഭിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ മുഖ്യ പരിശീലകന്‍ സ്‌പെയിനില്‍ നിന്നുള്ള മനോലോ സാഞ്ചസിന്റെ നിര്‍ദേശം അനുസരിച്ച് സഹ പരിശീലകന്‍ ഷഫീഖ് ഹസ്സന്റെ നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. മുഖ്യ പരിശീലകനും വിദേശ താരങ്ങളും വരും ദിവസങ്ങളില്‍ ടീമിനൊപ്പം ചേരും. ആദ്യ സീസണില്‍ ടീമിനായി തിളങ്ങിയ അസിയര്‍ ഗോമസ്, ലവ്‌സാംബ, അഡ്രിയാന്‍ സര്‍ഡിനേറോ എന്നിവര്‍ക്ക് പുറമെ ഫോര്‍സാ കെച്ചിയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച നിദാല്‍ സൈയ്ദുമാണ് നിലവില്‍ കണ്ണൂര്‍ വാരിയേഴ്‌സിലെത്തിയ വിദേശ താരങ്ങള്‍.

കൂടാതെ സെന്റര്‍ ബാക്ക്, സ്‌ട്രൈക്കര്‍ പൊസിഷനിലേക്ക് പുതിയ വിദേശ താരങ്ങള്‍ ടീമിലെത്തും. പേര് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
നിലവില്‍ കണ്ണൂര്‍ വാരിയേഴ്‌സിന്റെ എല്ലാ ഇന്ത്യന്‍ താരങ്ങളും ടീമിനൊപ്പമുണ്ട്. കൂടാതെ ഗെയിം ചേഞ്ചര്‍ ത്രിദിന പരിശീലന പരിപാടിയില്‍ നിന്ന് തിരഞ്ഞെടുത്ത പത്ത് താരങ്ങളും ടീമിനൊപ്പം പരിശീലിക്കുന്നുണ്ട്. അവസാന ഘട്ടത്തില്‍ ടീം 25 പേരായി ചുരുങ്ങും.


ഒക്ടോബര്‍ ആദ്യ വാരം മത്സരങ്ങള്‍ ആരംഭിക്കും. കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ സീസണില്‍ സ്വന്തമായി ഹോം സ്‌റ്റേഡിയം ഇല്ലാതെയാണ് കണ്ണൂര്‍ വാരിയേഴ്‌സ് മത്സരിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കാലിക്കറ്റ് എഫ്‌സിക്കെപ്പം ഹോം സ്‌റ്റേഡിയം പങ്കിടുകയായിരുന്നു