യുഎഇക്കെതിരെ ഏഷ്യാ കപ്പ് 2025 കാമ്പെയ്‌നിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. ഏഷ്യാ കപ്പ് കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ടീമാണ് ഇന്ത്യയെങ്കിലും, ഓരോ എതിരാളിയെയും ബഹുമാനിക്കുകയും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നിലനിർത്തുകയും ചെയ്യേണ്ടത് നിർണായകമാണെന്ന് സോണി സ്പോർട്സിൽ സംസാരിക്കവെ ഉത്തപ്പ പറഞ്ഞു.
2024-ലെ ടി20 ലോകകപ്പ് നേടിയതിന് ശേഷം സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കൂടുതൽ ശ്രദ്ധിക്കണമെന്നും, അമിത ആത്മവിശ്വാസം ഒഴിവാക്കണമെന്നും ഉത്തപ്പ പറഞ്ഞു. 2026-ലെ ടി20 ലോകകപ്പ് ടീമിൽ ഇടം നേടാൻ കളിക്കാർ മത്സരിക്കുന്നതിനാൽ ഡ്രെസ്സിംഗ് റൂമിലെ ഐക്യത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ, അഫ്ഗാനിസ്ഥാൻ പോലെയുള്ള അപ്രതീക്ഷിത കുതിപ്പിന് സാധ്യതയുള്ള ടീമുകളെയും ഉത്തപ്പ ചൂണ്ടിക്കാട്ടി. ശക്തമായ അവരുടെ ബൗളിംഗ് നിര ഇന്ത്യയ്ക്ക് വെല്ലുവിളിയാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.