ലിവർപൂളിന്റെ 2025/26 സീസണിലെ മൂന്നാം ജേഴ്സി പുറത്തിറക്കി

Newsroom

Picsart 25 09 09 16 20 08 036
Download the Fanport app now!
Appstore Badge
Google Play Badge 1


ലിവർപൂളും അഡിഡാസും ചേർന്ന് ക്ലബിന്റെ 2025/26 സീസണിലെ മൂന്നാം ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. റെട്രോ ശൈലിയും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് പുതിയ ജേഴ്സി ഒരുക്കിയിരിക്കുന്നത്. പച്ച നിറത്തിലുള്ള ജേഴ്സി 1990-കളിലെയും 2000-ന്റെ തുടക്കത്തിലെയും ലിവർപൂൾ ജേഴ്സികളുടെ ഓർമ്മകൾ ഉണർത്തുന്നതാണ്.

പഴയ അഡിഡാസ് ട്രെഫോയിൽ ലോഗോയും പഴയ എൽഎഫ്‌സി ബാഡ്ജുമാണ് ജേഴ്സിയിലെ പ്രധാന ആകർഷണം. ജേഴ്സിയുടെ പിന്നിലായി “97” എന്ന ഒരു പ്രത്യേക ചിഹ്നവുമുണ്ട്. ലിവർപൂളിന്റെ ചരിത്രത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് ജ്വലിക്കുന്ന തീനാളങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ ചിഹ്നം.

ഈ ഞായറാഴ്ച ടർഫ് മൂറിൽ ബേൺലിക്കെതിരെയാണ് ലിവർപൂൾ പുതിയ ജേഴ്സിയിൽ ആദ്യമായി കളത്തിലിറങ്ങുന്നത്. ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ജേഴ്സിയായി ഇത് മാറിയേക്കാം.