വെനസ്വേലയ്‌ക്കെതിരായ തന്റെ അവസാന ലോകകപ്പ് യോഗ്യതാ ഹോം മത്സരത്തിൽ ഇരട്ടഗോൾ നേടിയതിന് ശേഷം, 2026 ലോകകപ്പിനെക്കുറിച്ച് മെസ്സി തന്റെ മനസ്സ് തുറന്നു. “ഇതൊന്നും ഞാൻ ആഗ്രഹിക്കുന്നതോ, പ്രതീക്ഷിക്കുന്നതോ അല്ല. പക്ഷേ സമയം കടന്നുപോകുന്നു, ഞാൻ ഒരുപാട് വർഷങ്ങൾ ഫുട്ബോളിൽ കളിച്ചു. ഞാൻ മുമ്പ് പറഞ്ഞതുപോലെ, ഞാൻ അടുത്ത ലോകകപ്പ് കളിക്കുമെന്ന് ഇപ്പോഴും ഉറപ്പില്ല. എന്റെ പ്രായത്തിൽ, അത് കളിക്കില്ലെന്ന് ചിന്തിക്കുന്നത് സ്വാഭാവികമാണ്.” അദ്ദേഹം പറഞ്ഞു.
“ഓരോ ദിവസവും ഞാൻ നല്ല രീതിയിൽ മുന്നോട്ട് പോകാൻ ശ്രമിക്കുന്നു. എല്ലാറ്റിലുമുപരിയായി എന്നോട് തന്നെ ഞാൻ സത്യസന്ധനാണ്. എനിക്ക് നല്ലത് തോന്നുന്നുവെങ്കിൽ ഞാൻ കളിക്കുന്നത് ആസ്വദിക്കും. എനിക്ക് ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ കളിക്കില്ല. അതിനാൽ നമുക്ക് കാത്തിരുന്ന് കാണാം. ലോകകപ്പിനെക്കുറിച്ച് ഞാൻ ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ല.” അദ്ദേഹം പറഞ്ഞു.
“2026-ൽ പ്രീ-സീസൺ കളിക്കും. ആറ് മാസത്തിന് ശേഷം എനിക്ക് എങ്ങനെ തോന്നുന്നുവെന്ന് നോക്കി ലോകകപ്പിനെ കുറിച്ച് തീരുമാനമെടുക്കും. ഈ എംഎൽഎസ് സീസൺ ശക്തമായി പൂർത്തിയാക്കാൻ എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം പറഞ്ഞു.
.