പേശീവലിവിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് റൈറ്റ് ബാക്ക് ഡീഗോ ഡാലോട്ട് പോർച്ചുഗൽ ദേശീയ ടീം ക്യാമ്പിൽ നിന്ന് പിന്മാറി. പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു. ഡാലോട്ടിന് പേശീവലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് ഹെൽത്ത് ആൻഡ് പെർഫോമൻസ് യൂണിറ്റ് താരത്തെ ക്യാമ്പിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
പകരക്കാരനായി നൂനോ ടാവരെസിനെ ടീമിൽ ഉൾപ്പെടുത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിനും പോർച്ചുഗലിനും ഒരുപോലെ നിർണായക താരമാണ് ഡാലോട്ട്. ഈ സീസണിൽ റൂബൻ അമോറിമിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
ഈ സീസണിൽ സ്ഥിരമായി കളിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്ന ഡാലോട്ടിന്റെ പിന്മാറ്റം മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശങ്കയുണ്ടാക്കുന്നതാണ്.
സെപ്റ്റംബർ 14-ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരായ നിർണായക പ്രീമിയർ ലീഗ് മത്സരം വരാനിരിക്കെ ഡാലോട്ടിന്റെ വേഗത്തിലുള്ള തിരിച്ചുവരവ് യുണൈറ്റഡ് പ്രതീക്ഷിക്കുന്നു.