ആഴ്‌സണൽ മധ്യനിര താരങ്ങൾ ആയ ഫാബിയോ വിയേരയെയും ആൽബർട്ട് സാമ്പി ലൊകോങയെയും ടീമിൽ എത്തിക്കാൻ ജർമ്മൻ ബുണ്ടസ് ലീഗ ക്ലബ് ഹാംമ്പർഗ്. ഡെഡ് ലൈൻ ദിനത്തിൽ 25 കാരനായ കഴിഞ്ഞ സീസണിൽ ലോണിൽ പോർട്ടോയിൽ കളിച്ച പോർച്ചുഗീസ് താരമായ വിയേരയെ ലോൺ അടിസ്ഥാനത്തിൽ ആണ് ഹാംമ്പർഗ് ടീമിൽ എത്തിക്കുന്നത്.
അടുത്ത സീസണിൽ താരത്തെ 20 മില്യൺ യൂറോ നൽകി സ്ഥിരമായി സ്വന്തമാക്കാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്. അതേസമയം 25 കാരനായ ബെൽജിയം മധ്യനിര താരം ആൽബർട്ട് സാമ്പി ലൊകോങയെ സ്ഥിരകരാറിൽ ആണ് ജർമ്മൻ ക്ലബ് സ്വന്തമാക്കുക. ഡെഡ് ലൈൻ തീരും മുമ്പ് ഇരുവരുടെയും ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ ആണ് ഹാംമ്പർഗ് ശ്രമിക്കുന്നത്.