ചെൽസി സ്‌ട്രൈക്കറായ നിക്ക് ജാക്സൺ 2025/26 സീസണിൽ ബയേൺ മ്യൂണിക്കിലേക്ക് ലോൺ അടിസ്ഥാനത്തിൽ ചേരാൻ ഒരുങ്ങുന്നു. ഈ ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ദിവസം മാത്രം ഇരിക്കെ ആണ് ഈ ട്രാൻസ്ഫർ. ഇരു ക്ലബ്ബുകളും തമ്മിൽ ഉണ്ടാക്കിയ കരാർ പ്രകാരം, ബയേൺ മ്യൂണിക്ക് ഒരു സീസണിലെ ലോൺ ഫീസായി ചെൽസിക്ക് 15 ദശലക്ഷം യൂറോ നൽകും. കൂടാതെ, 80 ദശലക്ഷം യൂറോ വരെയുള്ള ബൈ-ഓപ്ഷൻ ക്ലോസും സെൽ-ഓൺ ക്ലോസും ജർമ്മൻ ചാമ്പ്യന്മാർക്ക് ലഭിക്കും.
ബാക്കിയുള്ള കാര്യങ്ങൾ പൂർത്തിയാക്കാനും പുതിയ കരിയർ ആരംഭിക്കാനും ജാക്സൺ തന്റെ ഏജന്റായ അലി ബരാട്ടിനൊപ്പം ബവേറിയയിലേക്ക് പറക്കും. ചെൽസിക്ക് വേണ്ടി രണ്ട് സീസണുകളിൽ നിന്ന് 30 ഗോളുകൾ നേടിയിട്ടും സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ജാക്സന് അവസരങ്ങൾ കുറവായിരുന്നു. ജാക്സന്റെ മുഴുവൻ ശമ്പളവും ബയേൺ ഏറ്റെടുക്കും. ബുണ്ടസ്‌ലിഗയിൽ തന്റെ ഫോം വീണ്ടെടുക്കാനും മികച്ച പ്രകടനം കാഴ്ച്ചവെക്കാനും താരത്തിന് അവസരം ലഭിക്കും. ഈ നീക്കം ചെൽസിക്ക് സാമ്പത്തികമായി വലിയ ആശ്വാസം നൽകും. കൂടാതെ, ബയേൺ ബൈ-ഓപ്ഷൻ ക്ലോസ് ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ വലിയ തുക ലഭിക്കാനും സാധ്യതയുണ്ട്.