ചിലപ്പോൾ താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനം ഒഴിയാൻ ആഗ്രഹിക്കാറുണ്ട് എന്ന് അമോറിം. തന്റെ കഴിഞ്ഞ പ്രസ് മീറ്റിലെ വിവാദ പരാമർശങ്ങളെ ന്യായീകരിക്കുക ആയിരുന്നു അമോറിം.

“ചിലപ്പോൾ എനിക്ക് ക്ലബ്ബ് വിട്ടുപോകാൻ തോന്നും, മറ്റുചിലപ്പോൾ 20 വർഷം ഇവിടെ തുടരാൻ ആഗ്രഹിക്കും. എനിക്കിതിൽ മാറ്റം വരുത്തേണ്ടതുണ്ട്,” അമോറിം പറഞ്ഞു.
“ഇതുപോലൊരു തോൽവി ഉണ്ടാകുമ്പോഴെല്ലാം എനിക്ക് ഇങ്ങനെയാണ് തോന്നാറ്. ചിലപ്പോൾ എന്റെ കളിക്കാരെ വെറുക്കുന്നുവെന്ന് ഞാൻ പറയും, മറ്റുചിലപ്പോൾ അവരെ ഞാൻ സ്നേഹിക്കുന്നുവെന്നും.” അദ്ദേഹം കൂട്ടിച്ചേർത്തു.
“ചിലപ്പോഴത് തോൽവിയല്ല, മറിച്ച് നമ്മൾ തോറ്റ അല്ലെങ്കിൽ സമനിലയിൽ പിരിഞ്ഞ രീതിയാണ് പ്രശ്നം. അതാണ് അംഗീകരിക്കാൻ പ്രയാസമുള്ള കാര്യം. കാരണം, നമുക്ക് ഇതിലും നന്നായി കളിക്കാൻ കഴിയും. ഇപ്പോൾ അടുത്ത മത്സരം വരുന്നു എന്നതാണ് ഏറ്റവും നല്ല കാര്യം. അതിലൂടെ നമുക്ക് ആ പ്രകടനം മെച്ചപ്പെടുത്താൻ കഴിയും.”