ഫെനർബാഷെ പരിശീലകനായിരുന്ന ജോസെ മൗറീഞ്ഞോയെ പുറത്താക്കി

Newsroom

20250829 162823
Download the Fanport app now!
Appstore Badge
Google Play Badge 1


ഇസ്താംബുൾ: ചാമ്പ്യൻസ് ലീഗ് പ്ലേഓഫിൽ ബെൻഫിക്കയോട് തോറ്റ് രണ്ട് ദിവസത്തിന് ശേഷം തുർക്കിഷ് ഫുട്ബോൾ ക്ലബ്ബായ ഫെനർബാഷെ, തങ്ങളുടെ പരിശീലകൻ ജോസെ മൗറീഞ്ഞോയെ പുറത്താക്കി. ദീർഘകാലത്തെ ലീഗ് കിരീടത്തിനായുള്ള ക്ലബ്ബിന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ മൗറീഞ്ഞോയ്ക്ക് കഴിഞ്ഞില്ല. അതുകൂടാതെ ആർച്ച്-എതിരാളികളായ ഗലാറ്റസറെയോട് രണ്ടാം സ്ഥാനം നഷ്ടപ്പെട്ടതും ആരാധകരെയും മാനേജ്‌മെന്റിനെയും ഒരുപോലെ നിരാശപ്പെടുത്തി. ഇതെല്ലാമാണ് മൗറീഞ്ഞോയെ പുറത്താക്കാൻ കാരണം.


ചെൽസി, റയൽ മാഡ്രിഡ്, ഇന്റർ മിലാൻ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം ഹോട്ട്സ്പർ, റോമ തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ മുൻ പരിശീലകനായിരുന്ന മൗറീഞ്ഞോ 2024 ജൂണിലാണ് ഫെനർബാഷെയുടെ ചുമതലയേറ്റത്. തുർക്കി കപ്പിൽ ഗലാറ്റസറെ പരിശീലകൻ ഒകാൻ ബുറുക്കുമായുള്ള വാക്കുതർക്കം, റഫറിമാരെ വിമർശിച്ചതിന് പിഴയടയ്ക്കേണ്ടി വന്നത് തുടങ്ങിയ സംഭവങ്ങൾ അദ്ദേഹത്തിന്റെ കരിയറിലെ കല്ലുകടികളായിരുന്നു. മൗറീഞ്ഞോയുടെ വരവ് ക്ലബ്ബിന് കിരീടങ്ങളും സ്ഥിരതയും നൽകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും, ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതും മറ്റു വിവാദങ്ങളും ഈ ബന്ധം അവസാനിപ്പിക്കാൻ കാരണമായി.