ആഴ്‌സണലും ആയി കരാർ ധാരണയിൽ എത്തിയ തങ്ങളുടെ ഇംഗ്ലീഷ് താരം എബിറെചി എസെ ഇന്നത്തെ യുഫേഫ കോൺഫറൻസ് ലീഗ് മത്സരം കളിക്കില്ലെന്നു വ്യക്തമാക്കി ക്രിസ്റ്റൽ പാലസ് പരിശീലകൻ ഒളിവർ ഗ്ലാസ്നർ. എഫ്.എ കപ്പ് ജയം നേടി നൽകി പാലസിന് യൂറോപ്യൻ ഫുട്‌ബോൾ യോഗ്യത നൽകാൻ മുഖ്യപങ്ക് വഹിച്ച എസെ പാലസിന്റെ ചരിത്രത്തിലെ ആദ്യ യൂറോപ്യൻ മത്സരം കളിക്കും എന്നായിരുന്നു നേരത്തെയുള്ള സൂചന. എന്നാൽ നാളെ ആഴ്‌സണൽ മെഡിക്കൽ ബുക്ക് ചെയ്ത താരം കളിക്കില്ലെന്നു ഗ്ലാസ്നർ തന്നെ സ്ഥിരീകരിക്കുക ആയിരുന്നു.
എന്നാൽ എസെ ഇന്ന് പാലസ് സ്റ്റേഡിയത്തിൽ എത്തി ആരാധകരോടും തന്റെ സഹതാരങ്ങളോടും യാത്ര പറയും. 13 മത്തെ വയസ്സിൽ തങ്ങളുടെ അക്കാദമിയിൽ നിന്നു റിലീസ് ചെയ്ത താരത്തിന് ആയി ഏതാണ്ട് 67 മില്യൺ പൗണ്ട് ആണ് ആഴ്‌സണൽ മുടക്കുന്നത്. താരത്തെ സ്വന്തമാക്കുന്നതിൽ ഏതാണ്ട് ധാരണയിൽ എത്തിയ ടോട്ടനം ഹോട്‌സ്പറിനെ ഞെട്ടിച്ചാണ് ആഴ്‌സണൽ താരത്തെ മണിക്കൂറുകൾക്ക് ഉള്ളിൽ ഹൈജാക്ക് ചെയ്തു തങ്ങളുടെ ടീമിൽ എത്തിച്ചത്. ആഴ്‌സണലിൽ കളിക്കണം എന്ന തന്റെ ദീർഘകാല സ്വപ്നം പൂർത്തിയാക്കാൻ ഒരുങ്ങുന്ന 27 കാരനായ എസെ ആഴ്‌സണലിൽ പത്താം നമ്പർ ജേഴ്‌സി ആവും അണിയുക എന്നാണ് റിപ്പോർട്ട്. ആഴ്‌സണലിന്റെ ലീഡ്സ് എതിരായ മത്സരത്തിൽ എസെ ഉൾപ്പെട്ടില്ലെങ്കിലും താരത്തെ ആണ് ആരാധകർക്ക് മുമ്പിൽ അവതരിപ്പിക്കാൻ ആണ് ആഴ്‌സണൽ ഒരുങ്ങുന്നത്.