ക്ലബുകൾ തമ്മിലും ധാരണയിൽ എത്തി, എസെ ആഴ്‌സണൽ താരമാവും

Wasim Akram

Picsart 25 08 21 02 01 50 641

ക്രിസ്റ്റൽ പാലസിന്റെ 27 കാരനായ ഇംഗ്ലീഷ് മധ്യനിര താരം എബിറെചി എസെ ആഴ്‌സണൽ താരമാവും. താരത്തിന് ആയി താരത്തിന്റെ കഴിഞ്ഞ റിലീസ് ക്ലോസിന്റെ ഏതാണ്ട് അടുത്ത തുകയായ 67 മില്യൺ പൗണ്ടിന് ക്രിസ്റ്റൽ പാലസ് താരത്തിന് ആയി അവസാനം രംഗത്ത് വന്ന ആഴ്‌സണലും ആയി ധാരണയിൽ എത്തുക ആയിരുന്നു. ഏതാണ്ട് ഇതേ തുകക്ക് ടോട്ടനവും ആയി പാലസ് ധാരണയിൽ എത്തിയെങ്കിലും ആഴ്‌സണൽ ഈ ഡീൽ ഹൈജാക്ക് ചെയ്യുക ആയിരുന്നു. വളരെ വേഗമാണ് ആഴ്‌സണൽ ഈ ഡീൽ പൂർത്തിയാക്കിയത്.

ആഴ്‌സണൽ

നേരത്തെ തന്നെ തന്റെ അക്കാദമി ടീം കൂടിയായ ആഴ്‌സണലിലേക്ക് പോവണം എന്നു താൽപ്പര്യം കാണിച്ച എസെ ടോട്ടനത്തിനു മുകളിൽ ആഴ്‌സണൽ തിരഞ്ഞെടുക്കുക ആയിരുന്നു. നേരത്തെ തന്നെ ആഴ്‌സണലും ആയി എസെ വ്യക്തിഗത ധാരണയിൽ എത്തിയത് ആയി സൂചനകൾ വന്നിരുന്നു. 5 വർഷത്തെ കരാറിന് ആവും താരം ആഴ്‌സണലിൽ ചേരുക എന്നാണ് റിപ്പോർട്ട്. നാളെ നടക്കുന്ന യുഫേഫ കോൺഫറൻസ് ലീഗ് യോഗ്യതയിൽ പാലസിന് ആയി കളിച്ച ശേഷം എസെ ആഴ്‌സണൽ മെഡിക്കലിൽ പങ്കെടുത്തു കരാറിൽ ഒപ്പ് വെക്കും എന്ന് ദ അത്ലറ്റിക്കിന്റെ ഡേവിഡ് ഓർണസ്റ്റിയിൻ റിപ്പോർട്ട് ചെയ്തു. 13 മത്തെ വയസ്സിൽ തന്നെ റിലീസ് ചെയ്ത തന്റെ അക്കാദമി ക്ലബ്ബിലേക്കുള്ള മടക്കം കൂടിയാണ് എസെക്ക് ഇത്.