ക്രിസ്റ്റൽ പാലസിന്റെ 27 കാരനായ ഇംഗ്ലീഷ് മധ്യനിര താരം എബിറെചി എസെയെ സ്വന്തമാക്കാൻ അവസാന നിമിഷം രംഗത്ത് എത്തി ആഴ്‌സണൽ. നേരത്തെ താരത്തെ സ്വന്തമാക്കാൻ ടോട്ടനം ക്രിസ്റ്റൽ പാലസും ആയി ഏതാണ്ട് ധാരണയിൽ എത്തിയിരുന്നു. എന്നാൽ ഇന്ന് ആഴ്‌സണലിന്റെ കായ് ഹാവർട്സിന് പരിക്കേറ്റ വാർത്ത പുറത്ത് വന്നതിനു ശേഷമാണ് വമ്പൻ ട്വിസ്റ്റ് ഉണ്ടായത്. ഹാവർട്സ് ദീർഘകാലം പുറത്ത് ഇരിക്കും എന്ന വാർത്ത വന്നതോടെ മുന്നേറ്റനിര താരത്തിന് ആയി ആഴ്‌സണൽ മാർക്കറ്റിലേക്ക് തിരിച്ചു വരിക ആയിരുന്നു.
ഇതിനു ശേഷം ഇപ്പോൾ ആണ് ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർണസ്റ്റിയിൻ ആഴ്‌സണൽ എസെക്ക് ആയി രംഗത്ത് എത്തിയ വാർത്ത പുറത്ത് വിട്ടത്. നേരത്തെ തന്നെ ബാല്യകാല ആഴ്‌സണൽ ആരാധകൻ എന്നു പലപ്പോഴും വ്യക്തമാക്കിയ എസെയെ ആഴ്‌സണൽ സ്വന്തമാക്കാനുള്ള സാധ്യത കൂടി. ആഴ്‌സണലിലേക്ക് പോകാൻ ആണ് താൽപ്പര്യം എന്നു എസെ വ്യക്തമാക്കിയത് ആയി പല റിപ്പോർട്ടുകളും മുമ്പ് ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ എസെ ആഴ്‌സണലിൽ എത്തും എന്നാണ് നിലവിലെ സൂചന. ഇത് സംഭവിച്ചാൽ ടോട്ടനം മറ്റ് താരങ്ങളെ സ്വന്തമാക്കാൻ ആവും ശ്രമിക്കുക.