വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

Newsroom

Smriti Mandhana
Download the Fanport app now!
Appstore Badge
Google Play Badge 1


ന്യൂഡൽഹി: വനിതാ ഏകദിന ലോകകപ്പിനും അതിന് മുന്നോടിയായുള്ള ഓസ്‌ട്രേലിയൻ ഏകദിന പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽ നിന്ന് മുക്തയായ പേസ് ബൗളർ രേണുക സിംഗ് ടീമിൽ തിരിച്ചെത്തി. സെപ്റ്റംബർ 30-ന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടം തുടങ്ങുന്നത്. രേണുകയുടെ തിരിച്ചുവരവ് ഇന്ത്യൻ ബൗളിംഗ് നിരക്ക് കരുത്ത് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളി താരം മിന്നുമണി റിസേർവ്സിൽ ഉണ്ട്.

സ്മൃതി മന്ദാന ശ്രീലങ്കയ്ക്ക് എതിരെ ബൗണ്ടറി അടിക്കുന്നു


ഓപ്പണർ ഷഫാലി വർമ്മയെ ലോകകപ്പ് ടീമിൽ നിന്നും ഓസ്‌ട്രേലിയൻ ഏകദിന പരമ്പരയിൽ നിന്നും ഒഴിവാക്കി. കഴിഞ്ഞ ഒക്ടോബറിൽ ന്യൂസിലൻഡിനെതിരെയാണ് ഷഫാലി അവസാനമായി ഏകദിനം കളിച്ചത്. ഓസ്‌ട്രേലിയ എ ടീമിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച യാസ്തിക ഭാട്ടിയയെ സ്മൃതി മന്ദാനയ്ക്കും പ്രതിക റാവലിനും ബാക്കപ്പായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്കുമൂലം ഓൾറൗണ്ടർ അമൻജോത് കൗറിന് ഓസ്‌ട്രേലിയൻ പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ചിട്ടുണ്ട്. പകരം സയാലി സത്ഗാരെ ടീമിൽ ഇടം നേടി. രേണുകയുടെ തിരിച്ചുവരവ് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് കൂടുതൽ കരുത്തും വൈവിധ്യവും നൽകും. യുവത്വത്തെയും പരിചയസമ്പത്തിനെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള സെലക്ടർമാരുടെ തീരുമാനം ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ടീമിന് സഹായകമാകും.


വനിതാ ലോകകപ്പ് മത്സരങ്ങൾ വിവിധ വേദികളിലായി നടക്കും. തിരുവനന്തപുരത്തിന് ലോകകപ്പിന് വേദിയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂണിൽ നടന്ന ഐപിഎൽ സ്റ്റേഡിയത്തിലെ ദുരന്തത്തെ തുടർന്നാണ് ബംഗളൂരുവിനെ വേദിയാക്കുന്നതിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നത്. ലോകകപ്പിന് മുന്നോടിയായി സെപ്റ്റംബർ 14 മുതൽ 20 വരെ ഓസ്‌ട്രേലിയയുമായി മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ കളിക്കും.

സ്ക്വാഡ്;

Harmanpreet Kaur (Capt), Smriti Mandhana (VC), Pratika Rawal, Harleen Deol, Deepti Sharma, Jemimah Rodrigues, Renuka Singh Thakur, Arundhati Reddy, Richa Ghosh (WK), Kranti Gaud, Amanjot Kaur, Radha Yadav, Sree Charani, Yastika Bhatia (WK) and Sneh Rana

Standy: Tejal Hasabnis, Prema Rawat, Priya Mishra, Uma Chetry, Minnu Mani, Sayali Satghare