ടീം ഇന്ത്യയുടെ ഏഷ്യാ കപ്പ് 2025-നുള്ള ടീം പ്രഖ്യാപനം നാളെ വരാൻ ഇരിക്കെ , 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃസ് ശ്രീകാന്ത് രംഗത്തെത്തി. ചൊവ്വാഴ്ച, ഓഗസ്റ്റ് 19-ന് സെലക്ഷൻ കമ്മിറ്റി യോഗം ചേരാനിരിക്കെ, ആണ് ഈ ആവശ്യം.

സൂര്യവംശി ഐപിഎൽ 2025-ൽ രാജസ്ഥാൻ റോയൽസിനായി, ഏഴ് മത്സരങ്ങളിൽ നിന്ന് 252 റൺസ് നേടി. 200-ൽ അധികം സ്ട്രൈക്ക് റേറ്റ് കീപ്പ് ചെയ്ത സൂര്യവംശി, ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 പരമ്പരയിലും മികച്ച പ്രകടനം തുടർന്നതോടെയാണ് ഈ യുവതാരം സീനിയർ ടീമിലേക്ക് പരിഗണിക്കണമെന്ന് ആവശ്യം ഉയർന്നത്. 16-ാം വയസ്സിൽ സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചതുമായി താരതമ്യം ചെയ്ത ശ്രീശാന്ത്, പ്രായം ഒരു വിഷയമല്ലെന്നും സൂര്യവംശിയുടെ പക്വതയുള്ള കളി മതി ടീമിൽ ഉൾപ്പെടുത്താൻ എന്നും അഭിപ്രായപ്പെട്ടു.