ഏഷ്യാ കപ്പ് 2025 സ്ക്വാഡ് ഇന്ത്യ നാളെ പ്രഖ്യാപിക്കാൻ ഇരിക്കുകയാണ്. ടി20ഐ ചാമ്പ്യൻഷിപ്പിൽ ഓപ്പണർമാരായി സഞ്ജു സാംസൺ-അഭിഷേക് ശർമ്മ സഖ്യത്തെ നിലനിർത്താൻ ഇന്ത്യൻ സെലക്ടർമാർ തീരുമാനിച്ചതായി റിപ്പോർട്ട്. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാൻ ഗില്ലിനും മുഹമ്മദ് സിറാജിനും ടീമിൽ ഇടം ലഭിക്കില്ല.

ഓഗസ്റ്റ് 19-ന് മുംബൈയിൽ വെച്ച് നടക്കുന്ന സെലക്ഷൻ യോഗത്തിന് ശേഷം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. ഇംഗ്ലണ്ടിൽ 750-ലധികം റൺസും ഐപിഎല്ലിൽ 650 റൺസും ഗിൽ നേടിയിരുന്നു. എന്നാൽ, ഇപ്പോൾ ഓപ്പണിംഗ് സ്ഥാനം അഭിഷേക് ശർമ്മ-സഞ്ജു സാംസൺ സഖ്യത്തിനായി മാറ്റിവെച്ചതായിട്ടാണ് സൂചന. മൂന്നാമത്തെ ഓപ്പണറായി യശസ്വി ജയ്‌സ്വാളാണ് മുൻപന്തിയിലുള്ളത്. അത് ഗില്ലിന് തിരിച്ചടിയായി. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായിരുന്നിട്ടും മുഹമ്മദ് സിറാജിന് പുറത്തിരിക്കേണ്ടി വന്നേക്കാം. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ എന്നിവർക്കാണ് സെലക്ടർമാർ മുൻഗണന നൽകുന്നത്.
കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയി, അക്സർ പട്ടേൽ എന്നിവരാകും ടീമിലെ സ്പിൻ ഓപ്ഷനുകൾ.