പാകിസ്ഥാൻ വരാനിരിക്കുന്ന 2025-ലെ ഏഷ്യാ കപ്പിനുള്ള ടി20 ടീമിൽ നിന്ന് മുതിർന്ന താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവരെ ഒഴിവാക്കി.
ബാബറിന്റെയും റിസ്‌വാന്റെയും സമീപകാല ടി20 പ്രകടനങ്ങളിലെ മെല്ലെപ്പോക്കും, മോശം സ്ട്രൈക്ക് റേറ്റും ടീമിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി.

ഇരുവരും മാസങ്ങളായി പാകിസ്ഥാന്റെ ടി20 ടീമിൽ കളിച്ചിട്ടില്ല, കൂടാതെ വെസ്റ്റ് ഇൻഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ അവരുടെ മോശം പ്രകടനങ്ങൾ മാറ്റങ്ങൾക്കുവേണ്ടിയുള്ള ആവശ്യങ്ങൾക്ക് ശക്തി പകർന്നു. ഇവർക്ക് പകരം ഫഖർ സമാൻ, വിക്കറ്റ് കീപ്പർ മുഹമ്മദ് ഹാരിസ്, പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദി തുടങ്ങിയവരിൽ സെലക്ടർമാർ വിശ്വാസമർപ്പിച്ചു. സൽമാൻ അലി ആഗ ആകും നായകൻ.
സെപ്റ്റംബർ 9 മുതൽ യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ, ഒമാൻ, യുഎഇ എന്നീ ടീമുകളുമായി ഗ്രൂപ്പ് ‘എ’യിൽ പാകിസ്ഥാൻ ഏറ്റുമുട്ടും.
Pakistan squad for Asia Cup and Tri-Series: Salman Ali Agha (C), Abrar Ahmed, Faheem Ashraf, Fakhar Zaman, Haris Rauf, Hasan Ali, Hasan Nawaz, Hussain Talat, Khushdil Shah, Mohammad Haris (WK), Mohammad Nawaz, Mohammad Waseem Jnr, Sahibzada Farhan, Saim Ayub, Salman Mirza, Shaheen Shah Afridi, Sufyan Moqim