പ്രീമിയർ ലീഗ് ഓപ്പണറിൽ ആസ്റ്റൺ വില്ലക്കെതിരെ ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ടീമിലെ പ്രധാന സ്ട്രൈക്കറായ അലക്സാണ്ടർ ഇസാക്ക് (Alexander Isak) ഉണ്ടാകില്ല എന്ന് പരിശീലകൻ എഡി ഹോ പറഞ്ഞു. താരത്തിനെ സ്വന്തമാക്കാൻ ലിവർപൂൾ ശ്രമിക്കവെ ആണ് താരം സ്ക്വാഡിന് പുറത്തിരിക്കുന്നത്.

പ്രീസീസണിലും ഇസാക് ന്യൂകാസിലിനായി കളിച്ചിരുന്നില്ല. ക്ലബ് വിടാൻ തന്നെയാണ് താരത്തിന്റെ തീരുമാനം. ആഴ്സണൽ, അത്‌ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളുമായുള്ള സന്നാഹമത്സരങ്ങളിൽ ഒരു വിജയം പോലും നേടാൻ ന്യൂകാസിലിന് സാധിച്ചിരുന്നില്ല.
കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിലും നിന്നായി 23 ഗോളുകൾ നേടി ന്യൂകാസിലിനെ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് ഇസാക്ക്. 110 മില്യന്റെ ലിവർപൂളിന്റെ ആദ്യ ബിഡ് ന്യൂകാസിൽ നിരസിച്ചിരുന്നു. ട്രാൻസ്ഫർ വിൻഫോ അവസാനിക്കും മുമ്പ് ഇസാക് ലിവർപൂളിൽ എത്തും എന്ന് തന്നെയാണ് പ്രതീക്ഷ.