സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലേക്ക് കടക്കും മുന്നോടിയായി പരിചയസമ്പന്നനായ ഗോൾകീപ്പർ ഉബൈദ് സികെയെ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി സ്വന്തമാക്കി. കൂത്തുപറമ്പ് സ്വദേശിയായ ഉബൈദ് സികെയ്ക്ക് ഇതോടെ തന്റെ സ്വന്തം നാട്ടിലെ ക്ലബിനായി കളിക്കാൻ ആകും.

ശ്രീനിധി ഡെക്കാൻ എഫ്‌സി, ഗോകുലം കേരള എഫ്‌സി തുടങ്ങിയ ക്ലബ്ബുകൾക്കൊപ്പം ഐ-ലീഗ് ഉൾപ്പെടെയുള്ള സുപ്രധാന വിജയങ്ങളിൽ പങ്കാളിയായിട്ടുണ്ട്. അവസാന നാല് വർഷമായി ഉബൈദ് ശ്രീനിധിയിൽ ആയിരുന്നു. സൂപ്പർ ലീഗ് കേരള സീസൺ 2 ഒക്ടോബറിൽ ആകും ആരംഭിക്കുക.