രാജസ്ഥാൻ റോയൽസ് (ആർആർ) നായകൻ സഞ്ജു സാംസൺ, ഐപിഎൽ 2026-ന് മുന്നോടിയായി ടീം വിടാനോ ട്രേഡ് ചെയ്യപ്പെടാനോ ക്ലബിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ആർആറിൻ്റെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമായ സഞ്ജു, ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് (സിഎസ്കെ) മാറാൻ താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ഐപിഎൽ 2025 അവസാനിച്ചതിന് പിന്നാലെ തന്നെ ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ധോണിക്ക് ശേഷമുള്ള കാലഘട്ടത്തിനായി ഒരുങ്ങുന്ന സിഎസ്കെ, സഞ്ജുവിനെ ടീമിന് അനുയോജ്യനായ കളിക്കാരനായി കാണുന്നു. സീസണിന് ശേഷം സഞ്ജു സിഎസ്കെ മാനേജ്മെൻ്റുമായും പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗുമായും യുഎസിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
എന്നിരുന്നാലും, കഴിഞ്ഞ സീസണിന് മുമ്പ് 18 കോടി രൂപയ്ക്ക് സഞ്ജുവിനെ നിലനിർത്തിയ ആർആർ, പണത്തിനുവേണ്ടി മാത്രമുള്ള ഒരു കൈമാറ്റത്തിന് തയ്യാറല്ല. രണ്ട് സിഎസ്കെ കളിക്കാരെ പകരം നൽകണമെന്നാണ് ആർആറിൻ്റെ ആവശ്യം. എന്നാൽ ഇതിന് സി എസ് കെ ഇതുവരെ തയ്യാറായിട്ടില്ല.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ഉൾപ്പെടെയുള്ള മറ്റ് ഫ്രാഞ്ചൈസികൾക്കും സഞ്ജുവിൽ താല്പര്യമുണ്ട്.