ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം 7 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 63-ാം സ്ഥാനത്തെത്തി. 2026-ൽ ഓസ്ട്രേലിയയിൽ നടക്കുന്ന AFC വനിതാ ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിച്ച തായ്ലൻഡിനെതിരായ നിർണായക വിജയമാണ് ഈ മുന്നേറ്റത്തിന് കാരണം.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും ഉയർന്ന റാങ്കിംഗാണിത്. യോഗ്യതാ മത്സരങ്ങളിലെ വിജയങ്ങളും സ്ഥിരതയാർന്ന പ്രകടനവും ഈ മുന്നേറ്റത്തിന് കരുത്തേകി.

തായ്ലൻഡിനെതിരായ മാച്ചിൽ മിഡ്ഫീൽഡർ സംഗീത ബസ്ഫോർ നേടിയ ഇരട്ട ഗോളുകളാണ് വിജയവും റാങ്കിംഗിലെ കുതിപ്പും ഉറപ്പാക്കിയത്.
ജാപ്പാൻ, വിയറ്റ്നാം തുടങ്ങിയ കരുത്തരായ ടീമുകളുള്ള ഗ്രൂപ്പിലാണ് ഇന്ത്യ ഇപ്പോൾ മത്സരിക്കാൻ ഒരുങ്ങുന്നത്. ഈ ടൂർണമെന്റിൽ ശക്തമായ പ്രകടനം കാഴ്ചവെക്കാനാണ് ടീമിന്റെ ലക്ഷ്യം.