ഏഷ്യൻ പര്യടനത്തിന് ഗംഭീരമായൊരു വിജയത്തോടെ ബാഴ്‌സലോണ അവസാനം കുറിച്ചു. സൗത്ത് കൊറിയൻ ക്ലബായ ഡേഗു എഫ്‌സിയെ സൗഹൃദ മത്സരത്തിൽ 5-0നാണ് ബാഴ്‌സലോണ തകർത്തത്. ആദ്യ പകുതിയിൽ ഗാവി നേടിയ ഇരട്ട ഗോളുകൾ ബാഴ്‌സയുടെ വിജയത്തിൽ നിർണായകമായി. 21-ാം മിനിറ്റിലും 45+2 മിനിറ്റിലുമാണ് ഗാവി ഗോളുകൾ നേടിയത്.
27-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി ബാഴ്‌സയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ ടോണി ഫെർണാണ്ടസ് 54-ാം മിനിറ്റിലും, ബാഴ്‌സയുടെ പുതിയ സൈനിംഗ് മാർക്കസ് റാഷ്‌ഫോർഡ് 65-ാം മിനിറ്റിലും ഗോൾ നേടി. റാഷ്ഫോർഡിന്റെ ബാഴ്സക്ക് ആയുള്ള ആദ്യ ഗോളാണിത്.
ഇനി ലാ ലിഗ തുടങ്ങുന്നതിന് മുൻപായി ജോവാൻ ഗാംപർ ട്രോഫിയാണ് ബാഴ്‌സക്ക് കളിക്കാനുള്ളത്.