അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് അത്ഭുതകരമായ വിജയം. ഇംഗ്ലണ്ടിനെ 6 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഈ ജയത്തോടെ പരമ്പര 2-2 എന്ന് സമനിലയിലാക്കാൻ ഇന്ത്യക്ക് ആയി. അഞ്ചാം ദിവസം ആദ്യ സെഷനിൽ തകർപ്പൻ ബൗളിംഗിലൂടെ ആണ് ഇന്ത്യ വിജയത്തിലേക്ക് എത്തിയത്.
ഇംഗ്ലണ്ടിനായി. ഇന്നലെ ഹാരി ബ്രൂക്കും ജോ റൂട്ടും തമ്മിലുള്ള തകർപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യയിൽ നിന്ന് കളി തട്ടിയെടുത്തു എന്ന് കരുതിയതായിരുന്നു..

ബ്രൂക്ക് ഇന്നലെ 98 പന്തിൽ നിന്ന് 113 എന്ന സ്ട്രൈക്ക് റേറ്റിൽ 111 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. റൂട്ട് 105 റൺസും എടുത്തു.
നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 195 റൺസ് ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തെ തകർത്തു. ബൗളർമാർക്ക് സമ്മർദ്ദം നിലനിർത്താൻ കഴിഞ്ഞില്ല. എന്നാൽ ബ്രൂക്ക്-റൂട്ട് കൂട്ടുകെട്ട് തകർന്നതോടെ ഇന്ത്യൻ താരങ്ങൾ ഊർജ്ജം വീണ്ടെടുത്തു. പ്രസീദ് കൃഷ്ണ ബെതലിനെയും റൂട്ടിനെയും പുറത്താക്കി. റൂട്ട് 105 റൺസ് ആണ് എടുത്തത്.
പിന്നെ ജയിക്കാൻ 37 റൺസും 4 വിക്കറ്റും. പക്ഷെ ഇന്നലെ ന്യൂബോൾ എടുക്കാൻ 4 ഓവർ മാത്രം ബാക്കിയിരിക്കെ മോശം കാലാവസ്ഥ കാരണം കളി നിർത്തിവെച്ചു. ഇന്ന് ഓവർട്ടണും ജാമി സ്മിത്തും കളി പുനരാരംഭിക്കുമ്പോൾ 35 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. പ്രസീദ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 2 ബൗണ്ടറികൾ അടിച്ച് ഓവർട്ടൺ ഇംഗ്ലണ്ടിന്റെ സമ്മർദ്ദം കുറച്ചു.
എന്നാൽ തൊട്ടടുത്ത ഓവറിൽ സിറജ് ജാമി സ്മിത്തിനെ പുറത്താക്കി. പിന്നെ 3 വിക്കറ്റും 27 റൺസും. തൊട്ടടുത്ത പന്തിൽ ആറ്റ്കിൻസിന്റെ ക്യാച്ച് രാഹുൽ വിട്ടു. എന്നാൽ സിറാജ് തളർന്നില്ല. അടുത്ത ഓവറിൽ ഓവർട്ടണെയും സിറാജ് പുറത്താക്കി. ഇന്ത്യക്ക് ജയിക്കാൻ 2 വിക്കറ്റ്. ഇംഗ്ലണ്ടിന് 20 റൺസും.
ടംഗിനെ പ്രസീദ് കൃഷ്ണ ബൗൾഡ് ആക്കി. അപ്പോൾ അവർക്ക് 17 റൺസ് വേണം ജയിക്കാൻ. വോക്സ് പരിക്കേറ്റ കൈ കെട്ടിവെച്ച് കൊണ്ട് ഗ്രൗണ്ടിൽ എത്തി. സിറാജിനെ സിക്സ് പറത്തി ആറ്റ്കിൻസൺ കളി ആവേശകരമാക്കി. 11 റൺസും ഒരു വിക്കറ്റും. അവസാന പന്തിൽ സിംഗിൾ. ജയിക്കാൻ 10 റൺസ്.
പ്രസീദിന്റെ അടുത്ത ഓവറിൽ ആദ്യ പന്തിൽ ആറ്റ്കിൻസൺ ഡബിൾ ഓടി. പിന്നെ ജയിക്കാൻ 8 റൺസ്. അവസാന പന്തിൽ വീണ്ടും സിംഗിൾ. ജയിക്കാൻ 7 റൺസ്. ആറ്റ്കിൻസിനെ ബൗൾഡ് ആക്കി ഇന്ത്യ വിജയം ഉറപിച്ചു.