ഇന്ത്യയുടെ അതിവേഗ ബൗളറായ ജസ്പ്രീത് ബുംറ, ടീമിൻ്റെ വർക്ക് ലോഡ് മാനേജ്മെൻ്റ് പോളിസിയുടെ ഭാഗമായി ഏഷ്യാ കപ്പ് 2025-ൽ നിന്ന് വിട്ടുനിന്നേക്കും. വരാനിരിക്കുന്ന പ്രധാന പരമ്പരകൾ പരിഗണിച്ച് താരത്തിൻ്റെ ദീർഘകാല ഫിറ്റ്നസ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ടീം മാനേജ്മെൻ്റും സെലക്ടർമാരും ഈ തീരുമാനം എടുത്തിരിക്കുന്നത്.

വിശ്രമത്തിലും ഫിറ്റ്നസ് വീണ്ടെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബുംറയ്ക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതൊരു വിവേകപൂർണ്ണമായ തീരുമാനമാണ്. പരിക്ക് കാരണം പലപ്പോഴും ടീമിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിട്ടുള്ള താരമാണ് ബുംറ. അടുത്തിടെ ഇന്ത്യയുടെ പ്രധാന മത്സരങ്ങളിലെല്ലാം ബുംറ വലിയൊരു പങ്കുവഹിച്ചിരുന്നു. തുടർച്ചയായ മത്സരങ്ങൾ നടക്കുന്ന ഏഷ്യാ കപ്പ് പോലൊരു ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുന്നത്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ ടീമുകൾക്കെതിരായ വരാനിരിക്കുന്ന പരമ്പരകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തെ സഹായിക്കും.
പരിക്ക് കാരണം ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിൽ 3 മത്സരങ്ങൾ മാത്രമെ ബുമ്ര കളിച്ചിരുന്നുള്ളൂ.