മാച്ച് റഫറിമാരുടെയും അംപയര്‍മാരുടെയും സെമിനാര്‍ സംഘടിപ്പിച്ചു

Newsroom

Img 20250801 Wa0016

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസന്‍റെ മുന്നോടിയായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംപയര്‍മാരുടെയും മാച്ച് റഫറിമാരുടെയും സെമിനാര്‍ സംഘടിപ്പിച്ചു. ജൂലായ്‌ 30 ന് തിരുവനന്തപുരം കെസിഎ കോംപ്ലക്സില്‍ ആരംഭിച്ച സെമിനാര്‍ ഇന്നലെയാണ് സമാപിച്ചത്. കേരള ക്രിക്കറ്റ് ലീഗില്‍ ഇത്തവണ ടീമുകള്‍ക്ക് അംപയറുടെ തീരുമാനം പുനപരിശോദിക്കാന്‍ കഴിയുന്ന ഡിആര്‍എസ് സവിധാനത്തെക്കുറിച്ച് സെമിനാറില്‍ വിശദീകരിച്ചു. രാജ്യാന്തര മത്സര മാതൃകയില്‍ ഓരോ ഇന്നിങ്സിലും ഇരു ടീമുകള്‍ക്കും 2 വീതം ഡിആര്‍എസ് അവസരങ്ങള്‍ ആകും ലഭിക്കുക. ഇന്‍റര്‍നാഷണല്‍ പാനല്‍ അംപയറായ മദന ഗോപാല്‍ ആണ് ക്ലാസ് നയിച്ചത്. ഇന്‍റര്‍നാഷണല്‍ അംപയറായ അനന്തപദ്മനാഭന്‍, മാച് റഫറി നാരായണന്‍ കുട്ടി തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. ബി.സി.സി.ഐ അംപയര്‍ പാനലില്‍ നിന്നുള്ള പത്തുപേരും കെ.സി.എ അംപയര്‍മാരായ 5 പേരും സെമിനാറില്‍ പങ്കെടുത്തു. ഓഗസ്റ്റ് 21-ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ടൂർണമെന്റ് സെപ്റ്റംബർ 6-ന് നടക്കുന്ന ഗംഭീര ഫൈനലോടെ സമാപിക്കും. ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, അദാനി ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, ആലപ്പി റിപ്പിൾസ് എന്നീ ആറു ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്.