ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ അവസാന ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത. അൻഷുൽ കാംബോജിനെ ടീമിൽ നിന്ന് ഒഴിവാക്കിയേക്കും. പൂർണ്ണ ശാരീരികക്ഷമത വീണ്ടെടുത്ത ആകാശ് ദീപ് പകരമെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൈക്ക് പരിക്കേറ്റ അർഷ്ദീപ് സിംഗും സെലക്ഷന് പരിഗണനയിലുമുണ്ട്.

എല്ലാ പേസർമാരും ഫിറ്റ് ആണെന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ സ്ഥിരീകരിച്ചു. എന്നാൽ പരമ്പരയിലുടനീളം ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും കൂടുതൽ ഓവറുകൾ എറിഞ്ഞതിനാൽ, ബുംറയ്ക്ക് ഓവൽ ടെസ്റ്റിൽ വിശ്രമം അനുവദിച്ചേക്കും. മൂന്ന് മത്സരങ്ങൾ എന്ന അദ്ദേഹത്തിന്റെ വർക്ക് ലോഡ് പൂർത്തിയായിട്ടുണ്ട്.
മാഞ്ചസ്റ്ററിൽ പന്ത് കൊണ്ട് തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും ബാറ്റിംഗിൽ 41 റൺസ് സംഭാവന ചെയ്ത ഷാർദുൽ താക്കൂറിന് പകരം കുൽദീപ് യാദവിനെ ഉൾപ്പെടുത്തുന്ന കാര്യവും ഇന്ത്യ പരിഗണിക്കുന്നുണ്ട്. പരിക്കേറ്റ റിഷഭ് പന്തിനു പകരം ധ്രുവ് ജുറേൽ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയും,