കെ സി എൽ സീസൺ 2 ഫിക്സ്ചർ എത്തി! ആദ്യ പോരാട്ടം ഏരീസ് കൊല്ലം സെയിലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിൽ

Newsroom

KCL
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ സമ്പൂർണ്ണ മത്സരക്രമം പ്രഖ്യാപിച്ചു. ദിവസവും രണ്ട് മത്സരങ്ങൾ വീതമാണ് നടക്കുക.

ഓഗസ്റ്റ് 21-ന് ആരംഭിക്കുന്ന ടൂർണമെന്റ് സെപ്റ്റംബർ 6-ന് നടക്കുന്ന ഗംഭീര ഫൈനലോടെ സമാപിക്കും. ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, അദാനി ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, ആലപ്പി റിപ്പിൾസ് എന്നിവയുൾപ്പെടെ പ്രമുഖ ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്.

KCL Auction

ടൂർണമെന്റിന്റെ ഉദ്ഘാടന ദിവസമായ ഓഗസ്റ്റ് 21-ന് രണ്ട് മത്സരങ്ങൾ അരങ്ങേറും. ഉച്ചകഴിഞ്ഞ് 2:30-ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നേരിടും. തുടർന്ന് വൈകിട്ട് 7:45-ന് അദാനി ട്രിവാൻഡ്രം റോയൽസ് കൊച്ചി ബ്ലൂ ടൈഗേഴ്സുമായി ഏറ്റുമുട്ടും.

സെപ്റ്റംബർ 4 വരെ നീണ്ടുനിൽക്കുന്ന ലീഗ് ഘട്ട മത്സരത്തിൽ ഓഗസ്റ്റ് 22 ന് ആലപ്പി റിപ്പിൾസ് തൃശൂർ ടൈറ്റൻസിനെയും (2:30 PM), ഏരീസ് കൊല്ലം സെയിലേഴ്സ് അദാനി ട്രിവാൻഡ്രം റോയൽസിനെയും (6:45 PM) നേരിടും.

ഓഗസ്റ്റ് 23 ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആലപ്പി റിപ്പിൾസിനെയും (2:30 PM), തൃശൂർ ടൈറ്റൻസ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെയും (6:45 PM) നേരിടും.

ഓഗസ്റ്റ് 24 ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് അദാനി ട്രിവാൻഡ്രം റോയൽസുമായും (2:30 PM), കൊച്ചി ബ്ലൂ ടൈഗേഴ്സ് ഏരീസ് കൊല്ലം സെയിലേഴ്സുമായും
(6:45 PM) ഏറ്റുമുട്ടും.

25 ന് ഏരീസ് കൊല്ലം സെയിലേഴ്സ് തൃശൂർ ടൈറ്റൻസിനെയും (2:30 PM), ആലപ്പി റിപ്പിൾസ് അദാനി ട്രിവാൻഡ്രം റോയൽസിനെയും (6:45 PM) നേരിടും.

26 ന് നടക്കുന്ന മത്സരത്തിൽ തൃശൂർ ടൈറ്റൻസ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെയും (2:30 PM), ആലപ്പി റിപ്പിൾസ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെയും (6:45 PM) നേരിടും.

27 ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കൊച്ചി ബ്ലൂ ടൈഗേഴ്സുമായും (2:30 PM), അദാനി ട്രിവാൻഡ്രം റോയൽസ് തൃശൂർ ടൈറ്റൻസുമായും (6:45 PM) മത്സരിക്കും.

28 ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് അദാനി ട്രിവാൻഡ്രം റോയൽസിനെയും (2:30 PM), ഏരീസ് കൊല്ലം സെയിലേഴ്സ് ആലപ്പി റിപ്പിൾസിനെയും (6:45 PM) നേരിടും.

29 ന് തൃശൂർ ടൈറ്റൻസ് ഏരീസ് കൊല്ലം സെയിലേഴ്സിനെയും (2:30 PM), കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ആലപ്പി റിപ്പിൾസിനെയും (6:45 PM) നേരിടും.

30 ന് അദാനി ട്രിവാൻഡ്രം റോയൽസ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെയും (2:30 PM), കൊച്ചി ബ്ലൂ ടൈഗേഴ്സ് തൃശൂർ ടൈറ്റൻസിനെയും (6:45 PM) നേരിടും.

31 ന് അദാനി ട്രിവാൻഡ്രം റോയൽസ് ഏരീസ് കൊല്ലം സെയിലേഴ്സിനെയും (2:30 PM), ആലപ്പി റിപ്പിൾസ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെയും (6:45 PM) നേരിടും.

സെപ്റ്റംബർ ഒന്നിന് നടക്കുന്ന മത്സരത്തിൽ തൃശൂർ ടൈറ്റൻസ് ആലപ്പി റിപ്പിൾസുമായും (2:30 PM), കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഏരീസ് കൊല്ലം സെയിലേഴ്സുമായും (6:45 PM) ഏറ്റുമുട്ടും.

സെപ്റ്റംബർ രണ്ടിന് കൊച്ചി ബ്ലൂ ടൈഗേഴ്സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെയും (2:30 PM), തൃശൂർ ടൈറ്റൻസ് അദാനി ട്രിവാൻഡ്രം റോയൽസിനെയും (6:45 PM) നേരിടും.

സെപ്റ്റംബർ 3ന് അദാനി ട്രിവാൻഡ്രം റോയൽസ് ആലപ്പി റിപ്പിൾസിനെയും (2:30 PM), ഏരീസ് കൊല്ലം സെയിലേഴ്സ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെയും (6:45 PM) നേരിടും.

നാലിന് ആലപ്പി റിപ്പിൾസ് ഏരീസ് കൊല്ലം സെയിലേഴ്സിനെയും (2:30 PM), കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് തൃശൂർ ടൈറ്റൻസിനെയും (6:45 PM) നേരിടും.

ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും.

സെപ്റ്റംബർ 5-നാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക.
ഉച്ചകഴിഞ്ഞ് 2:30-ന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരെ നേരിടും. അന്നേ ദിവസം വൈകിട്ട് 6:45-ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടും. ഈ മത്സരങ്ങളിലെ വിജയികൾ സെപ്റ്റംബർ 6-ന് വൈകിട്ട് 6:45-ന് നടക്കുന്ന ഫൈനലിൽ കിരീടത്തിനായി പോരാടും.