അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് റോഡ്രിഗോ ഡി പോൾ ഇൻ്റർ മയാമിയിലേക്ക് ലോണിൽ ചേർന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025 സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾക്കായി അർജൻ്റീനൻ മിഡ്ഫീൽഡർ ഒപ്പുവെച്ചതായി വെള്ളിയാഴ്ച അറിയിച്ചു. ഈ കരാറിൽ ഡീ പോളിന് 2029 വരെ മിയാമിയിൽ തുടരാനുള്ള ഓപ്ഷനും ഉൾപ്പെടുന്നു.

ശനിയാഴ്ച എഫ്‌സി സിൻസിനാറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായി ചേസ് സ്റ്റേഡിയത്തിൽ ഇൻ്റർ മിയാമി ഡി പോളിനെ അവതരിപ്പിക്കും. ഡി പോൾ, ലയണൽ മെസ്സിക്കൊപ്പം ലോകകപ്പ് നേടിയ അർജൻ്റീനൻ താരമാണ്. മെസ്സിയുടെ അടുത്ത സുഹൃത്തു കൂടെയാണ് ഡി പോൾ.