എസ്തുപിനാന്‍ 19 ദശലക്ഷം യൂറോയ്ക്ക് എസി മിലാനിൽ ചേർന്നു

Newsroom

Picsart 25 07 22 08 47 44 989
Download the Fanport app now!
Appstore Badge
Google Play Badge 1


ബ്രൈറ്റൺ & ഹോവ് ആൽബിയണിൽ നിന്ന് ഇക്വഡോറിയൻ ലെഫ്റ്റ്-ബാക്ക് പെർവിസ് എസ്തുപിനാബെ എസി മിലാൻ 17 ദശലക്ഷം യൂറോക്ക് സ്വന്തമാക്കി‌. പ്രകടനത്തെ ആശ്രയിച്ച് 2 ദശലക്ഷം യൂറോ അധിക ബോണസും ബ്രൈറ്റണ് ലഭിക്കും. ട്രാൻസ്ഫർ വിദഗ്ദ്ധനായ ഫാബ്രിസിയോ റൊമാനോ ഈ വാർത്ത സ്ഥിരീകരിച്ചു.

Picsart 25 07 22 08 46 19 985


സൗദി ക്ലബ് അൽ-ഹിലാലിലേക്ക് ചേക്കേറിയ തിയോ ഹെർണാണ്ടസ് മിലാനിൽ ഒഴിച്ചിട്ടുപോയ സ്ഥാനം നികത്താൻ 26 വയസ്സുകാരനായ എസ്തുപിനാന് കഴിയുമെന്നാണ് പ്രതീക്ഷ. ബ്രൈറ്റണിൽ മൂന്ന് സീസണുകൾ കളിച്ച ശേഷമാണ് എസ്തുപിനാൻ മിലാനിലെത്തുന്നത്. 2024–25 സീസണിൽ ബ്രൈറ്റണുവേണ്ടി 36 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്.
മിലാന്റെ 15 ദശലക്ഷം യൂറോയുടെ ആദ്യ ഓഫർ ബ്രൈറ്റൺ നിരസിച്ചിരുന്നു. എന്നാൽ, തങ്ങളുടെ വിലയിരുത്തലിന് അനുയോജ്യമായ മെച്ചപ്പെടുത്തിയ ഓഫറുമായി ഇറ്റാലിയൻ ക്ലബ് വീണ്ടും എത്തുകയായിരുന്നു.

2022-ൽ ഏകദേശം 17.8 ദശലക്ഷം യൂറോയ്ക്കാണ് എസ്തുപിനാൻ വിയ്യാറയലിൽ നിന്ന് ബ്രൈറ്റണിൽ ചേർന്നത്.